ടിക്ക് ടോക്ക് യുഎസില്‍ ഇനി കണികാണാന്‍ കിട്ടില്ല; ഇന്ന് മുതല്‍ നിരോധനം
ഇന്ത്യയ്ക്ക് പിന്നാലെ ടിക് ടോക്ക് നിരോധിച്ച് അമേരിക്കയും. ഇന്ന് മുതല്‍ ഈ ചൈനീസ് ആപ്പിന് യുഎസില്‍ നിരോധനം നിലവില്‍ വരും. വിലക്ക് തടയുന്നതിന് കമ്പനിയെ യുഎസ് ഉടമകള്‍ക്ക് വില്‍ക്കുകയെന്ന നിര്‍ദേശം വന്നെങ്കിലും തീരുമാനം വന്നില്ല
ജോ ബൈഡന്‍ ഭരണകൂടത്തിന്റെ അവസാന ദിനത്തിലാണ് നിരോധനം വന്നതെന്നും ശ്രദ്ധേയമാണ്. ജനുവരി 20 ന് പുതിയ പ്രസിഡന്റായി ഡോണൾഡ് ട്രംപ് ചുമതലയേല്‍ക്കും. നിരോധനം നിലവില്‍ വന്നാല്‍ ഇന്ന് മുതല്‍ ആപ്പിളിന്റേയും ഗൂഗിളിന്റേയും ആപ്പ് സ്റ്റോറുകളില്‍ നിന്ന് ടിക് ടോക്ക് അപ്രത്യക്ഷമാവും.
നിരോധനം തടയാന്‍ കമ്പനി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. പക്ഷെ അനുകൂല വിധി വന്നില്ല. നിരോധനം നടപ്പാക്കുന്നില്ലെന്ന് ബൈഡന്‍ പ്രഖ്യാപിച്ചാല്‍ രക്ഷ കിട്ടും. പക്ഷെ അതിന് സൂചനകളില്ല.പക്ഷെ ട്രംപ് ടിക് ടോക്കിന് അനുകൂല നിലപാട് സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ സമയം അനുവദിക്കണമെന്ന നിലപാടാണ് ട്രംപിന് ഉള്ളത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here