ഉസ്മാൻ ഖവാജയെ അസഭ്യം പറഞ്ഞ സംഭവം; മൂന്ന് എം.സി.സി അംഗങ്ങൾക്ക് സസ്​പെൻഷൻ

ആഷസ് രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ തോ‍ൽവിക്കു പിന്നാലെ ലോ‍ഡ്സ് സ്റ്റേഡിയത്തിലെ ലോങ് റൂമിൽ വച്ച് ഓസ്ട്രേലിയ‍ൻ ക്രിക്കറ്റ് താരങ്ങളോടു മോശമായി പെരുമാറിയ 3 ക്ലബ് അംഗങ്ങളെ മാർലിബൻ ക്രിക്കറ്റ് ക്ലബ് (എംസിസി) സസ്പെൻഡ് ചെയ്തു. ലോ‍ഡ്സ് ക്രിക്കറ്റ് ഗ്രൗണ്ടിന്റെ ഉടമകളായ എംസിസി ക്ലബ്ബിലെ അംഗങ്ങൾക്കു മാത്രമാണ് ലോങ് റൂമിൽ ഇരിക്കാൻ അനുവാദമുള്ളത്. സംഭവത്തിൽ എംസിസി അംഗങ്ങൾ മാപ്പ് പറഞ്ഞു.

മത്സരത്തിന്‍റെ അഞ്ചാം ദിനം ഉച്ചഭക്ഷണത്തിനായി ഓസീസ് താരങ്ങള്‍ ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുമ്പോള്‍ ഉസ്‌മാന്‍ ഖവാജയുമായി എം.സി.സി അംഗങ്ങളില്‍ ചിലര്‍ ലോങ് റൂമില്‍ വെച്ച് വാഗ്വാദത്തില്‍ ഏര്‍പ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് മാപ്പ് ചോദിച്ച് എം.സി.സി രംഗത്തെത്തിയത്. എം.സി.സിയുടെ ഉടമസ്ഥതയിലുള്ള സ്റ്റേഡിയമാണ് ലോഡ്സ്.

അഞ്ചാം ദിവസം ഇംഗ്ലിഷ് ബാറ്റർ ജോണി ബെയർസ്റ്റോയുടെ വിവാദ പുറത്താകലോടെയാണ് സംഭവങ്ങൾക്ക് തുടക്കം. ബെയർസ്റ്റോ പുറത്തായതിനു പിന്നാലെ ഓസ്ട്രേലിയൻ താരങ്ങളെ ഇംഗ്ലിഷ് ആരാധകർ കൂകിവിളിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് മത്സരം ജയിച്ചു ഡ്രസിങ് റൂമിലേക്കു മടങ്ങുകയായിരുന്ന ഓസ്ട്രേലിയൻ താരങ്ങളുമായി ലോഡ്സ് ലോങ് റൂമിൽ വച്ച് ചില എംസിസി അംഗങ്ങൾ തർക്കിച്ചത്. ഓസീസ് താരങ്ങളായ ഉസ്മാൻ ഖവാജയും ഡേവിഡ് വാർണറുമായി ഇവർ തർക്കിക്കുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതിനു പിന്നാലെയാണ് എംസിസിയുടെ നടപടി.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top