പരോളിന് വ്യാജ സര്‍ട്ടിഫിക്കറ്റ്; ഉത്ര കൊലക്കേസ് പ്രതി സൂരജിന് എതിരെ വീണ്ടും കേസ്

ഉത്ര കൊലക്കേസ് പ്രതി സൂരജ് വീണ്ടും കുടുങ്ങി. അച്ഛന് ഗു​രു​ത​ര അ​സു​ഖ​മെ​ന്ന് പ​റ​ഞ്ഞ് വ്യാജസര്‍ട്ടിഫിക്കറ്റ് ഹാജരാക്കി അടിയന്തിര പ​രോ​ളി​നാണ് സൂരജ് ശ്രമിച്ചത്. എ​ന്നാ​ൽ ത​ട്ടി​പ്പ് ജ​യി​ൽ അ​ധി​കൃ​ത​ർ കയ്യോടെ പൊ​ളി​ച്ചു. സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയത് അമ്മയായതിനാല്‍ അവരെയും ചോദ്യം ചെയ്യും.

മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന് ഗുരുതര രോഗമെന്നാണ് ഡോക്ടര്‍ രേഖപ്പെടുത്തിയത്. സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കി​യ ഡോ​ക്ട​റോ​ട് ത​ന്നെ ജ​യി​ൽ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ വിവരങ്ങള്‍ തേടി. ഗുരുതരരോഗമെന്ന് രേഖപ്പെടുത്തിയിട്ടില്ലെന്നായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ഇതോടെ ജയില്‍ അധികൃതര്‍ പൂജപ്പുര പോലീസില്‍ പരാതി നല്‍കി. പോലീസ് കേസ് എടുത്തിട്ടുണ്ട്.

ഭാ​ര്യ​യായ ഉത്രയെ പാ​മ്പി​നെ കൊ​ണ്ട് ക​ടി​പ്പി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി​യാ​ണ് സൂ​ര​ജ്. ഇരട്ട ജീവപര്യന്തം ശിക്ഷ അനുഭവിച്ച് കൊണ്ടിരിക്കുകയാണ്.

2020 മേയ് ഏഴിന് രാവിലെയാണ് അഞ്ചല്‍ ഏറം സ്വദേശിയായ ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. പാമ്പ് കടിയേറ്റാണ് ഉത്രയുടെ മരണം എന്ന് വ്യക്തമായി. വീട്ടിനുള്ളില്‍ നിന്ന് പാമ്പിനെ കണ്ടെത്തി. ഇതിന് മാസങ്ങള്‍ക്ക് മുന്‍പ് അടൂര്‍ പറക്കോട്ടുള്ള സൂരജിന്റെ വീട്ടില്‍ വെച്ചും ഉത്രയ്ക്ക് പാമ്പ് കടിയേറ്റിരുന്നു. സൂരജിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

ഇതോടെയാണ് സൂരജിന്റെ ക്രൂരത പുറത്താകുന്നത്. ഉത്രയുടെ സ്വത്ത് തട്ടിയെടുത്ത ശേഷം ഒഴിവാക്കാനാണ് സൂരജ് മൂര്‍ഖന്‍ പാമ്പിനെക്കൊണ്ട് കടിപ്പിച്ച് കൊന്നത്.നേരത്തെ അണലിയെ കൊണ്ട് ഉത്രയെ കടിപ്പിച്ചതും സൂരജ് തന്നെയായിരുന്നു എന്ന് അന്വേഷണത്തില്‍ വ്യക്തമായി.കേസില്‍ 2021 ഒക്ടോബര്‍ 13ന് കോടതി സൂരജിന് ഇരട്ട ജീവപര്യന്തം വിധിച്ചു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top