യുപിയിൽ ബഹുനില കെട്ടിടം നിലംപതിച്ചു; 10 മരണം

യുപിയിൽ കെട്ടിടം തകർന്നുവീണ് 10 പേർ മരിച്ചു. മീററ്റിലെ ലോഹ്യനഗർ സാക്കിര്‍ കോളനിയിലുള്ള മൂന്നുനില കെട്ടിടമാണ് ഇന്നലെ രാത്രിയില്‍ തകർന്ന് വീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ 15 പേരാണ് കുടുങ്ങിക്കിടന്നിരുന്നത്. എല്ലാവരെയും പുറത്തെടുത്തു. അഞ്ചു പേരെ ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
സാജിദ് (40), സാനിയ (15), സാഖിബ് (11), സിമ്ര (2), റീസ (7), നഫോ (63), ഫർഹാന (20), അലിസ (18), ആലിയ (6) എന്നിവരാണ് മരിച്ചത്. പതിനഞ്ച് മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിന് ഒടുവിലാണ് കുടങ്ങിയവരെ പുറത്തെടുത്തത്. ഇടുങ്ങിയ ഇടവഴിയായതിനാൽ ജെസിബി രക്ഷാപ്രവർത്തനത്തിന് എത്തിക്കാൻ കഴിയാതിരുന്നതാണ് തിരിച്ചടിയായത്.

കഴിഞ്ഞ ദിവസങ്ങളായി തുടരുന്ന കനത്ത മഴയാണ് കാലപ്പഴക്കമുളള കെട്ടിടം തകരാൻ കാരണമെന്നാണ് റിപ്പോർട്ടുകൾ. സ്‌നിഫര്‍ നായകളെ ഉപയോഗിച്ചാണ് അവശിഷ്ടങ്ങൾക്കിടയിൽ ആളുകൾ കുടുങ്ങിക്കിടക്കുന്നുവരെ കണ്ടെത്തിയത്. എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ്., അഗ്നിശമന സേന, പോലീസ് എന്നിവരടങ്ങിയ സംയുക്ത സംഘമാണ് രക്ഷാപ്രവർത്തനം നടത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here