ബലാത്സംഗക്കേസിൽ കോൺഗ്രസ് എംപി അറസ്റ്റിൽ; നാല് വർഷത്തോളം പീഡനം തുടർന്നെന്ന് യുവതി

ബലാത്സംഗക്കേസിൽ കോൺഗ്രസ് എംപി രാകേഷ് റാത്തോഡ് അറസ്റ്റിൽ. ഉത്തർപ്രേദേശിലെ സീതാപൂർ മണ്ഡലത്തെയാണ് റാത്തോഡ് പ്രതിനിധികരിക്കുന്നത്. വിവാഹ വാഗ്ദാനം നൽകി നാലു വർഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്ന യുവതിയുടെ പരാതിയിലാണ് നടപടി.

കേസിൽ മൂൻകൂർ ജാമ്യം നേടാൻ കോൺഗ്രസ് എംപി ശ്രമിച്ചിരുന്നു. അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച് മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് തൊട്ടുപിന്നാലെയാണ് റാത്തോഡിൻ്റെ അറസ്റ്റ്. എംപിയെ കള്ളക്കേസിൽ കുടുക്കിയതാണെന്നും നാല് വർഷത്തിന് ശേഷമാണ് സ്ത്രീ പരാതിയുമായി എത്തിയതെന്നുമുള്ള പ്രതിഭാഗത്തിൻ്റെ വാദം ജസ്റ്റിസ് രാജേഷ് സിംഗ് ചൗഹാൻ്റെ സിംഗിൾ ബഞ്ച് തള്ളുകയായിരുന്നു.

രണ്ടാഴ്ചയ്ക്കകം സെഷൻസ് കോടതിയിൽ കീഴടങ്ങാനായിരുന്നു കോടതി ഉത്തരവ്. എന്നാല്‍ അറസ്റ്റ് തടഞ്ഞിരുന്നില്ല. തൊട്ടുപിന്നാലെ എംപിയെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഈ മാസം 23ന് എംപി – എംഎൽഎ കോടതിയും രാകേഷ് റാത്തോഡിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് റാത്തോഡ് അപ്പീലുമായി ഹൈക്കോടതിയെ സമീപിച്ചത്. ഈ മാസം 17 നാണ് എംപിക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി പരാതി നൽകിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top