മകളെ ഭര്‍ത്താവ് പത്താംനിലയില്‍ നിന്നും തള്ളിയിട്ട് കൊന്നുവെന്ന് വിരമിച്ച ജഡ്ജി; ആത്മഹത്യയല്ല കൊലപാതകമാണെന്ന് പരാതി
മകളുടെ മരണത്തില്‍ ഭര്‍ത്താവിനെതിരെ വിരമിച്ച ജഡ്ജി. മകളെ ഭര്‍ത്താവ് പത്താം നിലയില്‍ നിന്നും തള്ളിയിട്ടുകൊന്നുവെന്നാണ് ജഡ്ജി ആരോപിക്കുന്നത്. പണം ആവശ്യപ്പെട്ട് ഭര്‍ത്താവ് മകളെ ഉപദ്രവിച്ചിരുന്നുവെന്നും മരണം കൊലപാതകമാണെന്നുമാണ് അച്ഛന്‍ ശാരദാ പ്രസാദ് തിവാരി പരാതിയിൽ പറയുന്നത്.
ലഖ്‌നൗ വൃന്ദാവൻ യോജനയിലെ ആരവലി എൻക്ലേവ് അപ്പാര്‍ട്ട്മെന്റിലാണ് ഭർത്താവ് രവീന്ദ്ര ദ്വിവേദിക്കും രണ്ട് മക്കൾക്കുമൊപ്പം പ്രീതി (40) താമസിച്ചത്. ഫ്ലാറ്റ് വായ്പ തിരിച്ചടയ്ക്കാനുള്ള പണം നൽകണമെന്ന് പറഞ്ഞ് രവീന്ദ്ര ദ്വിവേദി നിരന്തരം മകളെ ശല്യപ്പെടുത്തിയെന്നാണ് ആരോപണം. വിവാഹം കഴിഞ്ഞതു മുതൽ മരുമകൻ പണം ആവശ്യപ്പെട്ട് മകളെ ഉപദ്രവിച്ചിരുന്നുവെന്നും പരാതിയില്‍ പറയുന്നു.
യുവതിയുടെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. സംഭവത്തിൽ ലക്നൗ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കെട്ടിടത്തിലെ സിസിടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്ത് നിന്ന് ലഭിച്ച മറ്റ് തെളിവുകളും പോലീസ് പരിശോധിക്കുകയാണ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here