മതനിയമപ്രകാരം അന്യസ്ത്രീകളെ തൊടാൻ പാടില്ല!! പ്രഗ്നാനന്ദയുടെ സഹോദരി വൈശാലിയെ അപമാനിച്ചതിൽ ഉസ്ബെക്ക് ഗ്രാൻഡ് മാസ്റ്ററുടെ വിശദീകരണം

ഇന്ത്യൻ ചെസ് ഗ്രാൻഡ് മാസ്റ്റർ ആർ വൈശാലിയെ അപമാനിച്ച് ഉസ്ബെക്കിസ്ഥാൻ ഗ്രാൻഡ് മാസ്റ്റർ നോദിർബെക് യാകുബോവ്. ടാറ്റ സ്റ്റീൽ ചെസ് ടൂർണമെൻ്റിനിടയിൽ ഹസ്തദാനത്തിനായി വൈശാലി കൈ നീട്ടിയെങ്കിലും യാകുബോവ് നിരസിക്കുകയായിരുന്നു. എന്നാൽ താൻ അനാദരവ് കാണിച്ചില്ലെന്നും മതപരമായ കാരണത്താലാണ് കൈകൊടുക്കാൻ തയ്യാറാവാതിരുന്നതെന്നും ഉസ്ബെക്ക് താരം പ്രതികരിച്ചു.

“വൈശാലിയോടും ഇളയ സഹോദരൻ പ്രഗ്നാനന്ദയോടും എല്ലാവിധ ബഹുമാനവും ഉണ്ട്. എന്നാൽ മതപരമായ കാരണത്താൽ അന്യസ്ത്രീകളെ സ്പർശിക്കാൻ കഴിയില്ല. അതിനാലാണ് അങ്ങനെ പെരുമാറിയത്. തൻ്റെ പെരുമാറ്റം വൈശാലിയെ വിഷമിപ്പിച്ചതിനാൽ ക്ഷമ ചോദിക്കുന്നു.” മത്സരത്തിന് മുൻ ഇത് വൈശാലിയെ അറിയിക്കാൻ സാഹചര്യം ഉണ്ടായില്ലെന്നും ഉസ്ബെക്ക് താരം വിശദീകരിച്ചു.

23കാരനായ യാകുബോവ് മുസ്ലിം മതവിശ്വാസിയാണ്. 2019ലാണ് ഗ്രാൻഡ് മാസ്റ്റർ പദവി നേടിയത്. ടാറ്റ ടൂർണമെൻ്റിൽ നാലാം റൗണ്ട് മത്സരം ആരംഭിക്കുന്നതിന് മുമ്പ് വൈശാലി കൈ നീട്ടുകയും യാകുബോവ് നിരസിക്കുകയും ചെയ്യുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. തുടർന്ന് ഹസ്തദാനം നൽകാത്ത നടപടി വലിയ വിവാദങ്ങളും സൃഷ്ടിച്ചു. മത്സരത്തിൽ ഉസ്ബെക്ക് താരം വൈശാലിയോട് പരാജയപ്പെടുകയായിരുന്നു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top