സംസ്ഥാനത്തിന്റെ ആരോഗ്യം തകർക്കാൻ മുഖ്യമന്ത്രി കൂട്ടുനിൽക്കുന്നു; നിഷ്പക്ഷ അന്വേഷണം ഉറപ്പാക്കണം- വി.ഡി. സതീശൻ

എറണാകുളം: കേരളത്തിന്റെ ആരോഗ്യനില തകർക്കുന്ന തരത്തിലുള്ള അഴിമതിയാണ് സർക്കാർ നടത്തുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. ഗുണനിലവാരമില്ലാത്ത മരുന്നുകൾ കേരള മെഡിക്കൽ സർവീസ് കോർപറേഷൻ (കെഎംഎസ്സിഎൽ) വഴി വിപണിയിൽ എത്തിക്കുന്നു. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ഉൾപ്പെടെ അനുമതി നൽകിയിട്ടാണ് ഇതെല്ലാം നടക്കുന്നത്. 26 ആശുപത്രികളിൽ കാലാവധി കഴിഞ്ഞ മരുന്ന് വിറ്റു. 483 ആശുപത്രികളിലേക്ക് നിലവാരം കുറഞ്ഞതിനാൽ വിതരണം മരവിപ്പിച്ച മരുന്നുകൾ നൽകി. 148 ആശുപത്രികളിൽ വിതരണം നിർത്തിവെക്കാൻ ഉത്തരവിട്ട മരുന്നുകൾ വിതരണം ചെയ്‌തെന്നുമാണ് സിഎജി റിപ്പോർട്ട് . മാത്രമല്ല മെഡിക്കൽ സർവീസ് കോർപറേഷന്റെ ഗോഡൗണിൽ മാത്രം ഇടയ്ക്കിടെ തീപിടിക്കുന്നതിൽ ദുരൂഹതയുണ്ടെന്നും സതീശൻ ആരോപിച്ചു .

കാലാവധി കഴിഞ്ഞതും ഉടൻ കഴിയാനിരിക്കുന്നതുമായ മരുന്നുകളാണ് ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനത്തിന്റെ പേരിൽ വാങ്ങിയിരിക്കുന്നത്. 54049 ബാച്ച് മരുന്നുകളിൽ പരിശോധിച്ചത് 8700 മാത്രമാണ് . 46 ഇനം മരുന്നിന്നുകൾ ഒരുതരത്തിലുള്ള നിലവറ പരിശോധനയും നടന്നിട്ടില്ല. 14 കമ്പനികളുടെ ഒരു മരുന്നുകളും പരിശോധിച്ചില്ല. ഇതിനെതിരെ നിക്ഷ്പക്ഷമായ അന്വേഷിക്കണം വേണമെന്നും സതീശൻ പറഞ്ഞു.

Logo
X
Top