‘കോണ്‍ഗ്രസില്‍ ഇപ്പോള്‍ അഞ്ച് ഗ്രൂപ്പ്‌, നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്ക് വേണ്ടിയല്ല’ : വി.എം.സുധീരന്‍

തിരുവനന്തപുരം: സംസ്ഥാന കോണ്‍ഗ്രസ്‌ നേതൃത്വത്തിനെ രൂക്ഷമായി വിമര്‍ശിച്ച് മുതിര്‍ന്ന നേതാവ് വി.എം.സുധീരന്‍. രണ്ട് ഗ്രൂപ്പുകള്‍ ഉണ്ടായിരുന്ന പാര്‍ട്ടിയില്‍ ഇപ്പോള്‍ അഞ്ച് ഗ്രൂപ്പ്‌ ഉണ്ടെന്നാണ് സുധീരന്‍ പറഞ്ഞത്. കെപിസിസി യോഗത്തിലാണ് വിമര്‍ശനം ഉന്നയിച്ചത്. നേതാക്കള്‍ പ്രവര്‍ത്തിക്കുന്നത് പാര്‍ട്ടിക്ക് വേണ്ടിയല്ല അവരവര്‍ക്ക് വേണ്ടിയാണ്. ഒന്നിലും കൂടിയാലോചന ഇല്ലെന്നും അദ്ദേഹം പറഞ്ഞു. സോണിയ ഗാന്ധിക്ക് അയച്ച കത്ത് സുധീരന്‍ യോഗത്തില്‍ വായിച്ചു.

2016ലെ തിരഞ്ഞെടുപ്പില്‍ തോറ്റതിന് സ്ഥാനാര്‍ത്ഥി നിര്‍ണയം പ്രധാന കാരണമായിരുന്നു. ഇത് വിവരിച്ച് കത്ത് നല്‍കിയിരുന്നെങ്കിലും നടപടി എടുത്തില്ലെന്നും സുധീരന്‍ പറഞ്ഞു. നേരത്തെ യൂത്ത് കോണ്‍ഗ്രസ്‌ തിരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നെന്ന പരാതി ഉയര്‍ന്നപ്പോഴും സുധീരന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. സംഘടനാ തിരഞ്ഞെടുപ്പിന്റെ നടത്തിപ്പ് സ്വകാര്യ ഏജന്‍സിയെ ഏല്‍പ്പിച്ചത് ശരിയായില്ലെന്നും പിഴവ് സംഭവിച്ചെന്നുമാണ് അന്ന് സുധീരന്‍ പറഞ്ഞത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top