മാസപ്പടിയില്‍ മാത്യു കുഴല്‍നാടന്റെ ഹര്‍ജി ഒത്തുതീര്‍പ്പിന്റെ ഭാഗമെന്ന് വി മുരളീധരന്‍; മുഖ്യമന്ത്രിക്ക് ദോഷം വരാതിരിക്കാനുള്ള നീക്കമെന്നും ആരോപണം

തിരുവനന്തപുരം : മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരായ മാസപ്പടി കേസില്‍ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴല്‍നാടന്‍ എംഎല്‍എ ഹര്‍ജി നല്‍കിയതില്‍ ഒത്തുതീര്‍പ്പ് സംശയിക്കാമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. മതിയായ രേകഖള്‍ ഇല്ലാതെയാണ് കോണ്‍ഗ്രസ് നേതാവ് കോടതിയില്‍ പോയത്. ഒരു തെളിവും നല്‍കാന്‍ കഴിയാത്തതു കൊണ്ടാണ് ഹര്‍ജി തള്ളിയത്. ഇത് എന്തുകൊണ്ടാണെന്ന് മാത്യു കുഴല്‍നാടന്‍ വിശദീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.
ദേശീയതലത്തിലുള്ള ഇന്‍ഡ്യ സഖ്യത്തിന്റെ ഭാഗമായി മുഖ്യമന്ത്രിക്ക് ദോഷം വരാത്ത സമീപനം കോണ്‍ഗ്രസ് സ്വീകരിക്കുന്നതാകാമെന്നും മുരളീധരന്‍ പരിഹസിച്ചു. കോണ്‍ഗ്രസ് നേതൃത്വം ഇതിന് മറുപടി പറയണം. വിജിലന്‍സ് കോടതി അവസാന കോടതി അല്ലെന്നും മുരളീധരന്‍ പറഞ്ഞു.
വിദേശയാത്ര പിണറായി വിജയന്റെ സ്വകാര്യയാത്രയാകും. എങ്കിലും 19 ദിവസത്തെ യാത്രയുടെ പണം എവിടെ നിന്നാണെന്ന് അറിയാന്‍ കേരളത്തിലെ ജനങ്ങള്‍ക്ക് അവകാശമുണ്ട്. യാത്രയുടെ സ്‌പോണ്‍സര്‍ ആരെന്ന് സിപിഎം വ്യക്തമാക്കണം. പാര്‍ട്ടിയുടെ അനുവാദത്തോടെ ആണോ യാത്രയെന്ന് എം.വി ഗോവിന്ദന്‍ വിശദീകരിക്കണമെന്നും മുരളീധരന്‍ ആവശ്യപ്പെട്ടു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here