പാർട്ടി ഗ്രാമത്തിൽ ‘അയിത്തം’ മാറിയില്ലെങ്കിൽ ആരാണ് ഉത്തരവാദി?, ക്ഷേത്രം ഭാരവാഹികളും സഖാക്കളല്ലേ? വി.മുരളീധരൻ

തിരുവനന്തപുരം: സിപിഎം മന്ത്രിക്ക് അയിത്തം നേരിട്ട വിഷയത്തിൽ പാർട്ടിയെ തന്നെ പ്രതിക്കൂട്ടിൽ നിർത്തി ബിജെപിയുടെ തിരിച്ചടി. കേന്ദ്ര മന്ത്രി വി മുരളീധരൻ തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിലാണ് വിഷയം സിപിഎമ്മിന് നേരെ തിരിച്ചുവിടുന്ന പരാമർശം നടത്തിയത്.

‘എട്ടുമാസം മുമ്പു നടന്ന ഒരു സംഭവം ഇപ്പോഴാണ് അയിത്തം ആണെന്ന് മന്ത്രിക്ക് തോന്നിയതെങ്കിൽ ആ മന്ത്രിയുടെ കഴിവ് അപാരമാണ്. പയ്യന്നൂരിലെ പാർട്ടി ഗ്രാമത്തിൽ അയിത്തമുണ്ടെങ്കിൽ മാർക്സിസ്റ്റ് പാർട്ടി ആദ്യം ഒരു അന്വേഷണ കമ്മീഷൻ അവിടെയല്ലേ വെക്കേണ്ടത്. 1921 മുതൽ ഏതാണ്ട് 100 കൊല്ലമായി ഭരിക്കുന്ന അവരുടെ തന്നെ പാർട്ടി ഗ്രാമത്തിൽ അയിത്തം ഇല്ലാതാക്കാൻ പറ്റാത്ത ആളുകൾ ലോകം നന്നാക്കാൻ വേണ്ടി ഇറങ്ങുന്നത് ഇനിയെങ്കിലും മതിയാക്കണ്ടേ. അഞ്ചുപേരിൽ നാലുപേരും പാർട്ടിക്കാരാണെന്ന് അവകാശപ്പെടുന്ന ഇവരുടെ സ്വന്തം മനസ്സിൽ അയിത്തം മാറിയിട്ടില്ലെങ്കിൽ പരിഹാരം ആരാണ് കണ്ടുപിടിക്കേണ്ടത്’ – വി. മുരളീധരൻ പറഞ്ഞു.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top