തട്ടം ഊരി പ്രതിഷേധിച്ച് വി പി സുഹ്റ; സമസ്ത നേതാവിന്‍റെ പ്രസ്താവന സ്ത്രീ വിരുദ്ധം; അക്രമാസക്തനായി പിടിഎ പ്രസിഡന്‍റ്

കോഴിക്കോട്: സമസ്ത നേതാവിന്റെ തട്ടം പരാമര്‍ശത്തിനെതിരെ തട്ടം ഊരി പ്രതിഷേധിച്ച് വി പി സുഹ്റ. കുടുംബശ്രീ സംഘടിപ്പിച്ച പരിപാടിയിലാണ് സുഹ്റ പ്രതിഷേധം അറിയിച്ചത്. ഇത് കണ്ട പിടിഎ പ്രസിഡന്‍റ് അക്രമാസ്ക്തനാകുകയും സുഹ്റയെ അസഭ്യം പറയുകയും ചെയ്തു. സംഭവത്തില്‍ വി പി സുഹ്റ നല്ലളം പോലീസില്‍ പരാതി നല്‍കി.

നല്ലളം സ്കൂളില്‍ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്കൂളിലേക്ക്’ എന്ന പരിപാടിയില്‍ അതിഥിയായിരുന്നു സാമൂഹ്യ പ്രവര്‍ത്തകയായ വി പി സുഹ്റ. തട്ടമിടാത്ത സ്ത്രീകള്‍ അഴിഞ്ഞാട്ടക്കാരികള്‍ എന്ന് പറഞ്ഞു സ്ത്രീ വിരുദ്ധ പരാമര്‍ശമാണ് സമസ്ത നേതാവ് ഉമര്‍ ഫൈസി മുക്കം നടത്തിയത്. ഇതിനെതിരെയാണ് സുഹ്റ തട്ടം മാറ്റി പ്രതിഷേധമറിയിച്ചത്. ഇതിനിടെയാണ് പിടിഎ പ്രസിഡന്‍റ് സുഹ്റയ്ക്കെതിരെ രംഗത്തെത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top