ഇങ്ങനെ കുനിഞ്ഞാൽ ഒടിഞ്ഞു പോകും!; തലൈവരെ പരിഹസിച്ച് ശിവൻകുട്ടി

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ കാല്‍തൊട്ട് വന്ദിക്കുന്ന രജനികാന്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് ചർച്ചയായത്. സംഭവത്തിൽ പ്രതികരിച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവൻകുട്ടി പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.

‘കുനിയുന്നതും നിവരുന്നതും ആരോഗ്യത്തിന് നല്ലതാണ്… എന്നാല്‍ ഇങ്ങിനെ കുനിഞ്ഞാല്‍ ഒടിഞ്ഞു പോകും’ എന്നാണ് മന്ത്രിയുടെ ഫെയിസ്ബുക്ക് കുറിപ്പ്. ജയിലര്‍, ഹുകും തുടങ്ങിയ ഹാഷ്ടാഗുകളും പോസ്റ്റിന്‌ ഒപ്പം ചേർത്തിട്ടുണ്ട്.

മുതിര്‍ന്നവരെ വണങ്ങുന്നതില്‍ ഒരു തെറ്റുമില്ലെന്നും എന്നാൽ രജിനിയെ പോലെ ഒരാൾ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയെ വണങ്ങേണ്ടതില്ലെന്നും തുടങ്ങി സൂപ്പർ സ്റ്റാറിന്റെ പ്രവർത്തിയെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് രംഗത്ത് എത്തിയത്.

‘ജയിലര്‍’ റിലീസിന് മുമ്പ് ഹിമാലയത്തിലേക്ക് പോയ രജനികാന്ത് യോഗി ആദിത്യനാഥിനെ സന്ദർശിച്ച് അദ്ദേഹത്തിനൊപ്പം സിനിമ കണ്ടിരുന്നു. പിന്നാലെ അയോധ്യ സന്ദർശിച്ച് ലക്‌നൗവിലെത്തിയ അദ്ദേഹം ചിത്രത്തിന്റെ പ്രത്യേക പ്രദർശനത്തിലും പങ്കെടുത്തിരുന്നു. ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയ്‌ക്കൊപ്പമാണ് ലക്‌നൗവിൽ രജനി ചിത്രം കണ്ടത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top