ഡൽഹിയിലെ ‘വാർ റൂം’ ഒഴിയാന്‍ നോട്ടീസ്; പുതിയ ഓഫീസ് കണ്ടെത്താന്‍ കോണ്‍ഗ്രസ്

ന്യൂഡൽഹി: ഡൽഹിയിലെ കോൺഗ്രസിന്റെ ‘വാർ റൂം’ ഒഴിയാന്‍ നോട്ടീസ്. രാജ്യസഭാംഗമായിരുന്ന പ്രദീപ് ഭട്ടാചാര്യയ്ക്ക് അനുവദിച്ച ഗുരുദ്വാര രാകബ്ഗഞ്ചിലെ 15-ാം നമ്പർ വസതിയായിരുന്ന വാർ റൂം ഒഴിയാനാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്.

വർഷങ്ങളോളം കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് തന്ത്രശാലയായിരുന്നു ഈ വാര്‍ റൂം. ഓഗസ്റ്റിൽ പ്രദീപ് ഭട്ടാചാര്യയുടെ രാജ്യസഭാംഗത്വ കാലാവധി കഴിഞ്ഞതോടെയാണ് വീടൊഴിയേണ്ട സ്ഥിതിവന്നത്.

പ്രത്യേകം പണമടച്ച് കുറച്ചുകാലംകൂടി ഔദ്യോഗിക വസതിയിൽ തുടരാൻ അനുവദിക്കാറുണ്ട്. എന്നാൽ, അക്കാര്യത്തിൽ അന്തിമതീരുമാനത്തിനുള്ള അധികാരം രാജ്യസഭാ സെക്രട്ടേറിയേറ്റിന്റേതാണ്.

എന്തായാലും വാർ റൂം സജ്ജമാക്കാൻ പുതിയ ഓഫീസ് തേടുകയാണ് കോൺഗ്രസ് നേതൃത്വം. അക്ബർ റോഡിലെ എ.ഐ.സി.സി. ആസ്ഥാനത്തേക്കോ ഫിറോസ് ഷാ റോഡിലെ ഒരു എം.പി. ബംഗ്ലാവിലേക്കോ റോസ് അവന്യൂവിൽ പണിയുന്ന പുതിയ ഓഫീസ് കെട്ടിടത്തിലേക്കോ വാർ റൂം മാറ്റാനാണ് കോണ്‍ഗ്രസ് ആലോചന. പാര്‍ട്ടി വൃത്തങ്ങളും ഇത് തന്നെയാണ് ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യത്തിൽ ഹൈക്കമാൻഡായിരിക്കും അന്തിമതീരുമാനമെടുക്കുക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top