ബൈക്ക് ലോറിക്ക് പിന്നില്‍ ഇടിച്ചു; യുവാവിന് ദാരുണാന്ത്യം; പെണ്‍കുട്ടിക്ക് ഗുരുതര പരുക്ക്

വടക്കഞ്ചേരി ദേശീയപാതയില്‍ ലോറിക്ക് പിന്നിൽ ബൈക്ക് ഇടിച്ചു യുവാവ് മരിച്ചു. കോട്ടയം പാമ്പാടി ഷീബയുടെ മകൻ സനൽ (25) ആണു മരിച്ചത്. ഫിലിം എഡിറ്റിങ് ജോലിക്കായി ബംഗളൂരുവിലേക്കു പോകുന്ന വഴിക്ക് പുലര്‍ച്ചെയാണ് അപകടം.

കൂടെ യാത്ര ചെയ്തിരുന്ന ചങ്ങനാശേരി ഫ്രാൻസിസിന്റെ മകൾ ഇവോണിനെ (25) ഗുരുതര പരുക്കുകളോടെ തൃശൂരിലെ സ്വകാര്യ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തൃശൂർ ഭാഗത്തുനിന്നു പാലക്കാട് ഭാഗത്തേക്ക് പോകുമ്പോൾ മുന്നിലുള്ള ലോറിയിലാണ് ഇടിച്ചത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും സനൽ മരിച്ചു. നിര്‍ത്തിയിട്ട ലോറിക്ക് പിന്നിലാണ് ബൈക്ക് ഇടിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top