വടകര ഡിവൈഎസ്പിയുടെ വാഹനം പുലർച്ചെ കത്തിനശിച്ചു; തീ വച്ചതെന്ന് സംശയം
March 10, 2024 9:02 AM

വടകര: വടകര ഡിവൈഎസ്പിയുടെ വാഹനം ഓഫിസിന് മുന്നിൽ കത്തിയ നിലയിൽ. പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. വാഹനം പൂർണമായും കത്തിനശിച്ചു. ആരെങ്കിലും മനഃപൂർവം കത്തിച്ചതാണോ എന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
വടകര താഴെ അങ്ങാടിയിൽ ചാക്കു കടയ്ക്ക് നേരെയും തീവെപ്പ് ശ്രമം ഉണ്ടായി. മുസ്‌ലിംലീഗ് നേതാവ് ഫൈസലിന്റെ കടയ്ക്കാണ് തീവെച്ചത്. രണ്ടും ഒരാൾ തന്നെയാണോ നടത്തിയതെന്ന് പൊലീസ് സംശയിക്കുന്നുണ്ട്.
ചാക്കുകടയിൽ തീവെപ്പുനടത്തിയെന്ന് കരുതുന്ന ഒരാളെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഇയാളെ ചോദ്യം ചെയ്തുവരികയാണ്. പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here