വിനോദയാത്രയ്ക്കിടെ കൊക്കയിൽവീണ് മരണം; അപകടം ചുരത്തിൽ മൂത്രമൊഴിക്കാൻ ഇറങ്ങിയപ്പോൾ

വയനാട്ടിലേക്കുള്ള വിനോദയാത്രാസംഘത്തിലെ യുവാവ് പുലർച്ചെ ചുരം വളവിലെ കൊക്കയിൽ വീണു. ഫയർഫോഴ്സെത്തി പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വടകര വളയം തോടന്നൂർ വരക്കൂർ സ്വദേശി അമൽ എന്ന 23കാരനാണ് ദാരുണാന്ത്യം ഉണ്ടായത്. പുലര്‍ച്ചെ ഒന്നരയോടെയാണ് അപകടമുണ്ടായത്.
ടെംപോ ട്രാവലറിലായിരുന്നു പതിമൂന്നംഗ സംഘത്തിൻ്റെ യാത്ര. താമരശ്ശേരി ചുരം ഒൻപതാം വളവ് എത്തിയപ്പോൾ മൂത്രമൊഴിക്കാനായി വാഹനം നിർത്തി. തുടർന്ന് പുറത്തിറങ്ങി റോഡരികിലേക്ക് നടന്ന അമൽ കാലുതെറ്റി കൊക്കയിലേക്ക് വീഴുകയായിരുന്നു.
കോഴിക്കോട്ടെ സ്വകാര്യ സ്ഥാപനത്തിൽ ഡ്രൈവറായി ജോലി ചെയ്യുന്ന അമൽ സഹപ്രവർത്തകർക്കൊപ്പം ആണ് വയനാട്ടിലേക്ക് പുറപ്പെട്ടത്. കൽപ്പറ്റയിൽ നിന്നെത്തിയ ഫയർഫോഴ്സ് സംഘമാണ് കൊക്കയിൽ നിന്ന് പുറത്തെടുത്തത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here