‘വടി കുട്ടി മമ്മൂട്ടി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് , കുട്ടികൾക്ക് പ്രാധാന്യമുള്ള ചിത്രം

ഏറെ നാളത്തെ ഇടവേളക്കുശേഷം മലയാളത്തിൽ ഒരുങ്ങുന്ന വ്യത്യസ്ഥമായ ഫാൻ്റസി ചിത്രമാണ് ‘വടികുട്ടി മമ്മൂട്ടി’. നവാഗതനായ സിഫാസ് അഷറഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. എലമെൻ്റ്സ് ഓഫ് സിനിമയുടെ ബാനറിൽ സംവിധായകരായ ജി.മാർത്താണ്ഡനും അജയ് വാസുദേവും എം.ശ്രീരാജ് ഏ.കെ. ഡി.യും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ‘ഇഷ്ക്ക്’ എന്ന ചിത്രത്തിനു ശേഷം രതീഷ് രവി തിരക്കഥ ഒരുക്കുന്ന ചിത്രമാണിത്.

കുട്ടികൾക്ക് പ്രാധാന്യം നൽകി നിർമിക്കുന്ന ചിത്രത്തിൽ ഷൈൻ ടോം ചാക്കോയാണ് നായകൻ. ജാഫർ ഇടുക്കി, ഹരിശ്രീ അശോകൻ, എന്നിവരും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിൻ്റെ ടൈറ്റിലും ഫസ്റ്റ് ലുക്ക് പോസ്റ്ററും സമൂഹ മാധ്യമങ്ങളിൽ ഇതിനകം വൈറലായിരിക്കുകയാണ്.
കൊച്ചിയിലെ ഹോളിഡേ ഇൻ ഹോട്ടലിൽ നടന്ന പ്രൗഢഗംഭീരമായചടങ്ങളിലാണ് ചിത്രം ലോഞ്ച് ചെയ്തത്. ചിത്രത്തിൻ്റെ മറ്റു വിവരങ്ങൾ ഉടൻ തന്നെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here