വൈഗ കൊലക്കേസില്‍ അച്ഛന് ജീവപര്യന്തം; വിവിധ വകുപ്പുകളില്‍ 28 വര്‍ഷം തടവും
കൊച്ചി : പത്തുവയസുകാരിയായ വൈഗയെ മദ്യം നല്‍കിയ ശേഷം പുഴയിലെറിഞ്ഞു കൊന്ന കേസില്‍ അച്ഛന് ജീവപര്യന്തം. വിവിധ വകുപ്പുകളിലായി 28 വര്‍ഷം തടവും പ്രതി സനുമോഹന് എറണാകുളം പ്രത്യേക കോടതി വിധിച്ചു. കൊലക്കുറ്റത്തിനാണ് ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്. കുട്ടിക്ക് മദ്യം നല്‍കിയതിന് 328-ാം വകുപ്പ് പ്രകാരവും തെളിവ് നശിപ്പിച്ചതിന് 201-ാം വകുപ്പും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്. ബാലനീതി നിയമം 75 വകുപ്പ് അനുസരിച്ച് കുട്ടികളോടുള്ള ക്രൂരത, 77 വകുപ്പ് അനുസരിച്ച് കുട്ടിക്ക് മദ്യം നല്‍കിയ കുറ്റങ്ങള്‍ക്കുമായാണ് 28 വര്‍ഷം തടവ് ശിക്ഷ. 28 വര്‍ഷത്തെ തടവ് ശിക്ഷ അനുഭവിച്ച ശേഷമാണ് ജീവപര്യന്തം തടവ് അനുഭവിക്കേണ്ടത്.
രാവിലെ പ്രതി കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിരിക്കുന്നത്. പ്രതിക്കെതിരെ ചുമത്തിയ എല്ലാ കുറ്റവും തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടുണ്ട്. അപൂര്‍വ്വത്തില്‍ അപൂര്‍വ്വമായ കുറ്റകൃത്യമാണെന്നും വധശിക്ഷ നല്‍കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യം കോടതി അംഗീകരിച്ചില്ല. 70 വയസായ അമ്മ മാത്രമാണുള്ളതെന്നും അമ്മയെ കാണാന്‍ അനുവദിക്കണമെന്നും മാത്രമാണ് സനുമോഹന്‍ കോടതില്‍ ആവശ്യപ്പെട്ടത്.
2021 മാര്‍ച്ച് 21നാണ് പ്രതി മകളായ വൈഗയെ മദ്യം നല്‍കി ശ്വാസംമുട്ടിച്ച് ബോധരഹിതയാക്കിയ ശേഷം പുഴയിലെറിഞ്ഞു കൊന്നത്. പിന്നീട് കടന്നുകളഞ്ഞ പ്രതിയെ ഒരു മാസത്തിന് ശേഷം കോയമ്പത്തൂരില്‍ നിന്നുമാണ് പിടികൂടിയത്. ഒരു വര്‍ഷത്തോളം നീണ്ട വിചാരണക്കൊടുവിലാണ് പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുന്നത്. കായംകുളത്തെ വീട്ടില്‍ നിന്ന് അമ്മാവന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് മകളെയേയും കൂട്ടി പുറപ്പെട്ട സനുമോഹന്‍ തന്റെ ഫ്‌ലാറ്റിലെത്തി കൊക്കക്കോളയില്‍ മദ്യംകലര്‍ത്തി വൈഗയെ കുടിപ്പിച്ച ശേഷം മുണ്ട് കൊണ്ട് കഴുത്ത് മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. ശരീരത്തിന്റെ ചലനം നഷ്ടമായതോടെ മരിച്ചെന്ന് കരുതി കുട്ടിയെ ബെഡ് ഷീറ്റില്‍ പൊതിഞ്ഞ് മുട്ടാര്‍ പുഴയില്‍ എറിയുകയായിരുന്നു. ഈ സമയത്താണ് കുഞ്ഞ് മരിച്ചത്. കുഞ്ഞിന്റെ ശരീരത്തില്‍ ധരിച്ചിരുന്ന ആഭരണം വിറ്റ് കിട്ടുന്ന പണംകൊണ്ട് വിദേശത്തേക്ക് കടക്കുകയായിരുന്നു ലക്ഷ്യം. കടബാധ്യതയില്‍ നിന്ന് രക്ഷപ്പെട്ട് നാടുവിടാന്‍ തീരുമാനിച്ച സനുമോഹന്‍, മകള്‍ മറ്റുള്ളവരാല്‍ അവഗണിക്കപ്പെടുമെന്ന വിഷമത്തില്‍ വൈഗയെ കൊല്ലുകയായിരുന്നുവെന്നാണ് മൊഴി നല്‍കിയത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here