വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണം; ആറുവയസുകാരിക്ക് ദാരുണാന്ത്യം
വാല്‍പ്പാറയില്‍ പുലിയുടെ ആക്രമണം. അമ്മയ്ക്ക് ഒപ്പം നടന്നുപോകുന്നതിനിടെ ആറ് വയസുകാരിയെ പുലി കടിച്ചു കൊന്നു. വാൽപ്പാറയിൽ കേരള – തമിഴ്നാട് അതിർത്തിയിലാണ് നടുക്കുന്ന സംഭവം. ജാർഖണ്ഡ് സ്വദേശികളുടെ മകൾ അപ്സര ഖാത്തൂൻ ആണ് മരിച്ചത്.
വിവരമറിഞ്ഞ് എത്തിയ വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് തിരച്ചില്‍ നടത്തി. വനാതിർത്തിയിൽ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം വാൽപ്പാറ സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. പോലീസും വനംവകുപ്പ് അധികൃതരും സ്ഥലത്ത് എത്തിയിട്ടുണ്ട്.
തോട്ടത്തില്‍ ജോലി ചെയ്യുന്നവരാണ് കുട്ടിയുടെ മാതാപിതാക്കള്‍. പ്രദേശത്ത് വന്യമൃഗ ശല്യം പതിവാണെന്ന് നാട്ടുകാര്‍ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here