വാല്‍പ്പാറ കൊലപാതകക്കേസ്: സഫര്‍ഷായ്ക്ക് ഇരട്ട ജീവപര്യന്തം
കൊച്ചി: പ്ലസ്ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി കൊലപ്പെടുത്തിയ കേസില്‍ സഫര്‍ഷായ്ക്ക് ഇരട്ട ജീവപര്യന്തവും രണ്ടര ലക്ഷം രൂപ പിഴയും. കൊലപാതക കുറ്റത്തിനും പോക്സോ നിയമപ്രകാരവുമാണ് ശിക്ഷ. കേസില്‍ കൊലപാതകം, ബലാല്‍സംഗം, പീഡിപ്പിച്ചു ഗര്‍ഭിണിയാക്കി, തെളിവു നശിപ്പിക്കല്‍ എന്നിവ തെളിഞ്ഞിരുന്നു. എറണാകുളം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.
സഫറും വിദ്യാര്‍ഥിനിയും മുന്‍പ് അടുപ്പത്തിലായിരുന്നു. പ്രണയം നിരസ്സിച്ചതിനെത്തുടര്‍ന്നാണ് സഫര്‍ഷാ വിദ്യാര്‍ത്ഥിനിയെ കുത്തിക്കൊലപ്പെടുത്തിയത്. കൊല്ലപ്പെട്ട സമയത്ത് പെണ്‍കുട്ടി നാലു മാസം ഗര്‍ഭിണിയായിരുന്നു. ഡിഎന്‍എ ടെസ്റ്റില്‍ സഫര്‍ഷായാണ് പിതാവെന്ന് തെളിഞ്ഞിരുന്നു.
2020 ജനുവരി 7നാണ് സംഭവം നടന്നത്. അതിരപ്പള്ളി വരെ പോയി വരാം എന്ന് പറഞ്ഞ് പ്ലസ്‌ടു വിദ്യാര്‍ഥിനിയെ പ്രതി കാറില്‍ കൂട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ നെഞ്ചില്‍ ആഴത്തില്‍ നാലു മുറിവുകളും ദേഹത്ത് വലുതും ചെറുതുമായ ഇരുപതിലധികം മുറിവുകളുമുണ്ടായിരുന്നു. കാറില്‍ വെച്ച് കൊലപ്പെടുത്തിയ ശേഷം തോട്ടത്തില്‍ തള്ളുകയായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here