നടുറോഡില്‍ പുള്ളിപ്പുലിയും കാട്ടാനയും; വാല്‍പ്പാറ പൊള്ളാച്ചി റോഡില്‍ സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ്

തമിഴ്നാട് വാല്‍പ്പാറ പൊള്ളാച്ചി റോഡില്‍ പുള്ളിപ്പുലിയും ആനയും. സഞ്ചാരികളെ നടുക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. രാത്രി റോഡില്‍ സഞ്ചാരികളാണ് മൃഗങ്ങളെ കണ്ടത്.

കൂസലില്ലാതെ റോഡിനു വശത്തുള്ള മതിലിലാണ് പുള്ളിപ്പുലിയുടെ ഇരിപ്പ്. സഞ്ചാരികളുടെ ചലനം ശ്രദ്ധിച്ച ശേഷം അത് ഓടിമാറുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഇതിന് തൊട്ടപ്പുറത്താണ് കാട്ടാനയും നില്‍ക്കുന്നത്.

കാട്ടാന സഞ്ചാരികളെ കണ്ടിട്ടും റോഡില്‍ തന്നെ നിലയുറപ്പിക്കുകയാണ് ചെയ്യുന്നത്. ദൃശ്യങ്ങള്‍ പുറത്തു വന്നതിന് പിന്നാലെ വനംവകുപ്പ് സഞ്ചാരികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. വന്യമൃഗങ്ങളെ ഒരു കാരണവശാലും പ്രകോപിപ്പിക്കാതെ യാത്ര തുടരണം എന്ന നിര്‍ദേശമാണ് നല്‍കിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top