റോഡ് അടച്ചുകെട്ടി സിപിഎം ഏരിയാ സമ്മേളനത്തിന് സ്റ്റേജ് കെട്ടിയതില്‍ പോലീസ് കേസ്; നടപടി വന്നത് പ്രതിഷേധം ശക്തമായതോടെ
തിരുവനന്തപുരം വഞ്ചിയൂര്‍ ജങ്ഷനില്‍ ഗതാഗത തടസമുണ്ടാക്കി സിപിഎമ്മിന്റെ ഏരിയ സമ്മേളനത്തിന് സ്റ്റേജ് കെട്ടിയതില്‍ പോലീസ് കേസ് എടുത്തു. ജനങ്ങളുടെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തിയതിനാണ് കേസ് എടുത്തത്. കണ്ടാല്‍ അറിയുന്ന അഞ്ഞൂറ് പേരോളമാണ് പ്രതികള്‍.
വഞ്ചിയൂര്‍ കോടതിയുടെ സമീപത്ത് റോഡിലാണ് വേദി കെട്ടിയത്. സ്റ്റേജ് കെട്ടിയതോടെ വന്‍ ഗതാഗത കുരുക്കാണ് വന്നത്.
സംഭവം വിവാദമായപ്പോള്‍ സ്റ്റേജിന് സിപിഎം അനുമതി വാങ്ങിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കിയിരുന്നു. സമ്മേളന പരിപാടിക്ക് മാത്രമാണ് അനുമതി വാങ്ങിയിരുന്നത്.
വഞ്ചിയൂര്‍ ജങ്ഷനിലെ റോഡിന്റെ ഒരുവശം പൂര്‍ണമായും അടച്ചാണ് വേദിയൊരുക്കിയത്.
തമ്പാനൂരില്‍ നിന്ന് വഞ്ചിയൂരിലെ ജനറല്‍ ആശുപത്രിയിലേക്ക് പോകുന്ന പ്രധാന പാത കൂടിയാണിത്. ഇതോടെ വാഹനങ്ങള്‍ മുഴുവന്‍ ഗതാഗത കുരുക്കില്‍ പെട്ടു. സിപിഎം നടപടി വിവാദമായതോടെയാണ് കേസ് എടുത്ത് പോലീസ് രംഗത്തുവന്നത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here