ലേഡി ഡോക്ടര്‍ വെടിവച്ച തോക്ക് കിട്ടി; തെളിവെടുപ്പ് പൂര്‍ത്തിയായി; ഇന്ന് വിശദമായ ചോദ്യം ചെയ്യല്‍

തിരുവനന്തപുരം വഞ്ചിയൂരില്‍ വീട്ടമ്മയെ വെടിവച്ച കേസില്‍ തെളിവെടുപ്പ് പൂര്‍ത്തിയായി. പ്രതിയായ ലേഡി ഡോക്ടര്‍ ഉപയോഗിച്ച തോക്ക് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പ്രതിയുടെ കൊല്ലം പാരിപ്പള്ളിയിലെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നാണ് എയര്‍ഗണ്‍ കണ്ടെത്തിയത്. പ്രതിയെ എത്തിച്ച് നടത്തിയ തെളിവെടുപ്പിലാണ് തോക്ക് കിട്ടിയത്. സംഭവ ദിവസം ധരിച്ചിരുന്ന വസ്ത്രവും ലഭിച്ചു. തോക്ക് ബാലസ്റ്റിക് പരിശോധനക്ക് അയക്കും. ഇതില്‍ നിന്നും വിരല്‍ അടയാളവും ശേഖരിച്ചിട്ടുണ്ട്.

ആക്രമണം നടന്ന ദിവസം പ്രതി സഞ്ചിരിച്ചിരുന്ന കാറിലെ വ്യാജ നമ്പര്‍പ്ലേറ്റ് നിര്‍മ്മിച്ച കൊച്ചിയിലെ സ്ഥാപനത്തിലും തെളിവെടുപ്പ് നടത്തി. വൈറ്റിലയിലെ ഒരു കടയിലാണ് നമ്പര്‍ പ്ലേറ്റ് തയാറാക്കിയത്. ഒരു വര്‍ഷം മുമ്പാണ് ഇത്തരത്തില്‍ നമ്പര്‍ പ്ലേറ്റ് നിർമ്മിച്ചത്. കൊച്ചിയില്‍ ജോലി ചെയ്യുന്ന സമയത്ത്ണ് തന്നെ പ്രതി ആക്രമണത്തിനുള്ള ആസൂത്രണം തുടങ്ങിയിരുന്നു.

ഒരു വര്‍ഷത്തോളം നീണ്ടുനിന്ന ആസൂത്രണത്തിന് ശേഷമാണ് പ്രതി ആക്രമണം നടത്തിയത്. ഷിനിയുടെ ഭര്‍ത്താവ് സുജിത്ത് ബന്ധം ഉപേക്ഷിച്ചപ്പോള്‍ മുതല്‍ പ്രതികാരം ചെയ്യാനുളള തയാറെടുപ്പുകള്‍ ലേഡി ഡോക്ടര്‍ തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് അന്ന് തന്നെ വ്യാജ നമ്പര്‍ പ്ലേറ്റ് അടക്കം തയാറാക്കിയത്. ഓണ്‍ലൈനില്‍ തോക്ക് വാങ്ങി. പലവട്ടം വെടിവച്ച് പരിശീലിച്ചു. പലതവണ വഞ്ചിയൂരിലെ വീട്ടിലെത്തി നിരീക്ഷണം നടത്തി. ശേഷമാണ് ആക്രമണം നടത്തിയത്.

നാല് ദിവസത്തേക്കാണ് പ്രതിയെ പൊലീസ് കസ്റ്റഡിയാണ് വിട്ടത്. കാലാവധി നാളെ അവസാനിക്കും. തെളിവെടുപ്പ് പൂര്‍ത്തിയായതോടെ അന്വേഷണസംഘം പ്രതിയെ വിശദമായി ചോദ്യം ചെയ്യുകയാണ്. പീഡിപ്പിച്ചതിലുള്ള പ്രതികാരത്തിന്റെ ഭാഗമായാണ് ആക്രമണെന്ന് മൊഴി തന്നെയാണ് പ്രതി ആവര്‍ത്തിക്കുന്നത്. ജൂലൈ 28നാണ് കൊറിയര്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തി ലേഡി ഡോക്ടര്‍ വെടിയുതിര്‍ത്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top