‘പ്രിയ മോദി ജീ, ഭക്ഷണത്തില്‍ പാറ്റയെ വിളമ്പുന്നത് സങ്കൽപ്പിച്ച് നോക്കൂ…’; വന്ദേഭാരത്‌ ഭക്ഷണത്തില്‍ മോദിയെ പരിഹസിച്ച് കോണ്‍ഗ്രസ് എംപി

പ്രധാനമന്ത്രി അവതരിപ്പിച്ച വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തില്‍ പാറ്റയെ ലഭിച്ചതില്‍ മോദിക്കെതിരെ പരിഹാസവുമായി തമിഴ്‌നാട് കോണ്‍ഗ്രസ് എം.പി.മാണിക്കം ടാഗോര്‍. വന്ദേഭാരത് ഭക്ഷണത്തില്‍ നിന്നും പാറ്റയെ കണ്ടെത്തുന്നത് ആവര്‍ത്തിക്കപ്പെടുന്ന സംഭവമാണെന്നും കരാറുകാരനില്‍ നിന്നും പിഴയീടാക്കുന്നതിന് പകരം കര്‍ശന നടപടി വേണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെട്ടത്. . സാമൂഹികമാധ്യമമായ എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

‘പ്രിയ മോദി ജീ, എട്ട് മാസമായി നിങ്ങള്‍ക്ക് ലഭിക്കുന്ന ഭക്ഷണത്തില്‍ പാറ്റയെയും ചെറുജീവികളേയും ആവര്‍ത്തിച്ച് വിളമ്പുന്നതായി സങ്കല്‍പ്പിച്ച് നോക്കൂ. ഇതിന് കേവലം 50,000 രൂപ പിഴ ഈടാക്കിയാല്‍ മതിയോ? യാത്രക്കാരുടെ സുരക്ഷയും അന്തസ്സും ഉറപ്പാക്കുന്നതിന് കര്‍ശനമായ നടപടി എടുക്കേണ്ട സമയം അതിക്രമിച്ചു.’ -മാണിക്കം ടാഗോര്‍ കുറിച്ചു.

പ്രീമിയം സര്‍വീസാണ് വന്ദേഭാരത്. മോശം ഭക്ഷണമാണ് നല്‍കുന്നത് എന്ന പരാതി നിലനില്‍ക്കുമ്പോള്‍ തന്നെയാണ് പാറ്റ ഉള്‍പ്പെടെയുള്ള ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്നതും. സമാന സംഭവങ്ങള്‍ പല സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. സംഭവത്തില്‍ കരാറുകാരനില്‍ നിന്ന് 50,000 രൂപ പിഴ ഈടാക്കിയതായാണ് റെയില്‍വേ അറിയിച്ചത്. ഇതിനെതിരെയാണ് എംപി രംഗത്ത് എത്തിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top