“വന്ദേഭാരത് ആരുടേയും തറവാട്ട് സ്വത്തല്ല”; കേന്ദ്രമന്ത്രിയെ വേദിയിലിരുത്തി രാജ്മോഹൻ ഉണ്ണിത്താൻ്റെ വിമർശനം; മറുപടിയുമായി മന്ത്രി വി മുരളീധരൻ

കേന്ദ്രമന്ത്രി വി മുരളീധരനെ വേദിയിലിരുത്തി രൂക്ഷവിമർശനവുമായി കാസർകോഡ് എംപി രാജ്മോഹൻ ഉണ്ണിത്താൻ. വന്ദേഭാരത് ആരുടെയും കുടുംബ സ്വത്തല്ല. സംസ്ഥാനത്തിന് അര്‍ഹതപ്പെട്ട ട്രെയിനാണ് വന്ദേഭാരത്. കേരളത്തിന് 10 വന്ദേഭാരത് ട്രെയിനുകൾക്ക് അര്‍ഹതയുണ്ടെന്നും കാസര്‍കോട് നടന്ന വന്ദേഭാരത് ട്രെയിന്‍ ഉദ്ഘാടനച്ചടങ്ങില്‍ അദ്ദേഹം  പറഞ്ഞു.

അതേ സമയം, ഉണ്ണിത്താൻ്റെ വിമർശനത്തിനും കേന്ദ്ര മന്ത്രി മറുപടി പറഞ്ഞു.കേരളത്തിന് അർഹമായത് എല്ലാം ലഭിക്കും. അതിൽ രാജ്മോഹന്‍ ഉണ്ണിത്താന് ഒരു ആശങ്കയും വേണ്ടെന്നും മന്ത്രി വി. മുരളീധരന്‍ പറഞ്ഞു. 400 വന്ദേഭാരതുകളില്‍ പത്തല്ല അതിലും കൂടുതൽ കേരളത്തിന് കിട്ടുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

കേരളത്തിനുള്ള രണ്ടാം വന്ദേഭാരത് അടക്കം 9 വന്ദേഭാരത് ട്രെയിനുകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്ലാഗ് ഓഫ് ചെയ്തത്. രാജ്യത്ത് എല്ലായിടത്തേക്കും വന്ദേഭാരത് ട്രെയിനുകള്‍ ഉടൻ ഓടിത്തുടങ്ങുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ക്ഷണിക്കപ്പെട്ട അതിഥികളുമായാണ് രണ്ടാം വന്ദേഭാരത് ഇന്ന് കാസര്‍കോട് നിന്നും യാത്രതിരിച്ചത്. ഈ മാസം ഇരുപത്തിയേഴാം തിയതി മുതലാണ് രണ്ടാം വന്ദേഭാരതിൻ്റെ റഗുലര്‍ സര്‍വീസ് ആരംഭിക്കുന്നത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top