വന്ദേഭാരതിന് ചെങ്ങന്നൂരിലും സ്റ്റോപ്പ്, ശബരിമല തീര്‍ത്ഥാടകര്‍ക്ക് സഹായമാകുമെന്ന് വി മുരളീധരന്‍
ദില്ലി: വന്ദേഭാരതിന് ചെങ്ങന്നൂരിലും സ്റ്റോപ്പ് അനുവദിച്ചു. സ്റ്റോപ്പ് അനുവദിച്ചു കൊണ്ടുള്ള റെയില്‍വേ മന്ത്രാലയത്തിന്റെ ഉത്തരവ് പുറത്തു വന്നു. വിദേശകാര്യ സഹ മന്ത്രി വി മുരളീധരനാണ് ഇക്കാര്യം അറിയിച്ചു കൊണ്ടുള്ള കുറിപ്പ് ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്.
ശബരിമല സീസണ്‍ കൂടി മുന്‍നിര്‍ത്തി ചെങ്ങന്നൂരില്‍ സ്റ്റോപ്പ് അനുവദിച്ചതിന് റെയില്‍വേ മന്ത്രി അശ്വനി വൈഷ്ണവിനോട് വി മുരളീധരന്‍ നന്ദി പറഞ്ഞു. നേരത്തെ ചെങ്ങന്നൂരില്‍ വന്ദേഭാരതിന് സ്റ്റോപ്പ് അനുവദിക്കണമെന്നാവശ്യപ്പെട്ട് മുരളീധരന്‍ റെയില്‍വേ മന്ത്രിയ്ക്ക് കത്തയച്ചിരുന്നു. ശബരിമല തീര്‍ത്ഥാടകര്‍ പ്രധാനമായും എത്തുന്ന റെയില്‍വേ സ്റ്റേഷനാണ് ചെങ്ങന്നൂര്‍.
അതിനാല്‍ ചെങ്ങന്നൂരില്‍ സ്റ്റോപ്പനുവദിക്കുന്നത് നിരവധി യാത്രക്കാര്‍ക്ക് സഹായമാകും. അടുത്ത മാസം 17 നാണ് ശബരിമല മണ്ഡല മകരവിളക്ക് സീസണിന് തുടക്കമാവുന്നത്. ചെങ്ങന്നൂര്‍ റെയില്‍വെ സ്റ്റേഷനെ ശബരിമലയിലേക്കുള്ള ഗേറ്റ്വേ ആയി 2009 ല്‍ ഇന്ത്യന്‍ റെയില്‍വെ പ്രഖ്യാപിച്ചിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here