വണ്ടിപ്പെരിയാര്‍ വിധിക്കെതിരെ കുട്ടിയുടെ കുടുംബം അപ്പീലിന് ; ബന്ധുക്കള്‍ എജിയെ കണ്ടു

അടിമാലി: വണ്ടിപ്പെരിയാറിലെ ആറു വയസുകാരിയെ പീഡിപ്പിച്ചു കെട്ടിത്തൂക്കിക്കൊന്ന കേസിലെ വിധിക്കെതിരെ കുട്ടിയുടെ കുടുംബം അപ്പീൽ നൽകും. കേസിലെ പ്രതിയെ വെറുതേവിട്ട വിധി വിവാദമായി തുടരുന്നതിനിടെയാണ് കുടുംബം നിയമപോരാട്ടവുമായി ഇറങ്ങുന്നത്.

കട്ടപ്പന പോക്സോ കോടതി വിധി റദ്ദ് ചെയ്യുക, കേസിൽ പുനരന്വേഷണം നടത്തുക എന്നീ ആവശ്യങ്ങളാണ് കുടുംബം ഉന്നയിക്കുന്നത്. അപ്പീല്‍ നല്‍കുന്നതിന്റെ ഭാഗമായി പെൺകുട്ടിയുടെ ബന്ധുക്കള്‍ എറണാകുളത്ത് എത്തി അഡ്വക്കറ്റ് ജനറലിനെ കണ്ടിരുന്നു.

കേസന്വേഷണത്തിൽ വീഴ്ച വരുത്തിയ അന്വേഷണ സംഘത്തിന്റെ നടപടിക്കെതിരെയും കോടതിയിൽ സ്പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ വീഴ്ച വരുത്തിയോ എന്നത് സംബന്ധിച്ചും അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെടുന്നുണ്ട്.

പ്രതിയെ വെറുതെ വിട്ട വിധിക്കെതിരെ പ്രോസിക്യൂഷൻ നൽകിയ അപ്പീൽ ഫയലിൽ സ്വീകരിച്ച ഹൈക്കോടതി ജനുവരി 4നു കേസ് പരിഗണിക്കുന്നുണ്ട്. ഇതിനിടയിലാണ് കുടുംബവും രംഗത്തിറങ്ങിയത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top