വണ്ടിപ്പെരിയാര്‍ കേസിലെ കുട്ടിയുടെ അച്ഛനെ കുത്തിയത് മനഃപൂർവം; വധശ്രമത്തിന് കേസ്
ഇടുക്കി: വണ്ടിപ്പെരിയാറില്‍ പീഡിപ്പിച്ചു കൊലപ്പെടുത്തിയ ആറുവയസുകാരിയുടെ അച്ഛനെ ആക്രമിച്ച പാല്‍രാജിനെതിരെ വധശ്രമത്തിന് പോലിസ് കേസെടുത്തു. പെണ്‍കുട്ടിയുടെ അച്ഛനെ കൊല്ലണമെന്ന ഉദ്ദേശത്തോടെയാണ് പ്രതി കുത്തിയതെന്ന് എഫ്.ഐ.ആറില്‍ പറയുന്നു. ആക്രമിക്കുന്നതിനായി മനഃപൂർവം പിതാവിനെ പ്രകോപിക്കുകയും നെഞ്ചിനു താഴെയും കാലുകളുടെ തുടകളിലും മൂര്‍ച്ചയേറിയ ആയുധം കൊണ്ട് കുത്തിയെന്നാണ് എഫ്.ഐ.ആര്‍. അറസ്റ്റ് ചെയ്ത പാല്‍രാജിനെ റിമാന്‍ഡ് ചെയ്തു. തെളിവെടുപ്പ് ഉള്‍പ്പടെയുള്ള നടപടികള്‍ ഇന്ന് നടക്കും.
ശനിയാഴ്ച രാവിലെയായിരുന്നു സംഭവം. വണ്ടിപ്പെരിയാര്‍ കേസിലെ പ്രതിയായ അര്‍ജുന്റെ ബന്ധുവാണ് പാല്‍രാജ്. വണ്ടിപ്പെരിയാര്‍ ടൗണിൽവച്ച് കുട്ടിയുടെ അച്ഛനെ അശ്ലീല ആംഗ്യങ്ങള്‍ കാട്ടി പ്രകോപിപ്പിക്കുകയായിരുന്നു. ശേഷം പിതാവിനെ കുത്തിപ്പരുക്കേല്‍പ്പിച്ചു. കുട്ടിയുടെ അച്ഛനോടൊപ്പം ഉണ്ടായിരുന്ന മുത്തച്ഛനും പരുക്കേറ്റു. ഇരുവരെയും പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here