പ്രോസിക്യൂഷനും പ്രതികളും നാടകം കളിച്ചു; ആറുവയസുകാരിയുടെ കുടുംബത്തിന് മികച്ച നിയമസഹായം ലഭ്യമാക്കുമെന്ന് സതീശന്‍
തൊടുപുഴ: വണ്ടിപ്പെരിയാറിലെ ആറുവയസുകാരിയുടെ കുടുംബത്തിന് ഏറ്റവും മികച്ച നിയമസഹായം ലഭ്യമാക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. കുട്ടിയുടെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട ശേഷം മാധ്യമങ്ങളുമായി സംസാരിക്കുകയായിരുന്നു സതീശന്‍. പീഡിപ്പിച്ച് കൊന്ന് കെട്ടിത്തൂക്കിയ കേസില്‍ കാര്യക്ഷമമായ അന്വേഷണം നടന്നിട്ടില്ല. അന്വേഷണ സംഘം എന്തുകൊണ്ട് പരാജയപ്പെട്ടു എന്ന കാര്യത്തില്‍ വിശദമായ അന്വേഷണം വേണം. കേസില്‍ അപ്പീലിന് പോകാം. പുനരന്വേഷണം ആവശ്യപ്പെടാം. ഈ കാര്യങ്ങള്‍ കുടുംബവുമായി ആലോചിച്ച് തീരുമാനിക്കും.
ശാസ്ത്രീയമായ തെളിവുകള്‍ ശേഖരിക്കുന്നതില്‍ അന്വേഷണ സംഘം പരാജയപ്പെട്ടു. ഗുരുതരമായ തെറ്റുകള്‍ വരുത്തി. ദൃക്സാക്ഷികളില്ലാത്ത കേസാണിത്. കുട്ടിയെ കെട്ടിത്തൂക്കാന്‍ ഉപയോഗിച്ച ബെഡ് ഷീറ്റ് അലമാരയില്‍ നിന്നും എടുത്തു എന്നാണ് പറഞ്ഞത്. പക്ഷെ വിരലടയാളം പോലും ശേഖരിച്ചില്ല. അന്വേഷണ ഉദ്യോഗസ്ഥന്‍റെ വിശ്വാസ്യത വരെ ചോദ്യം ചെയ്യപ്പെട്ടിട്ടുണ്ട്. എസ്സി, എസ്ടി ആക്റ്റ് ഈ കേസില്‍ ഉള്‍പ്പെടുത്താന്‍ മുഖ്യമന്ത്രിക്ക് കത്തെഴുതിയിരുന്നു. എന്നിട്ടും ഉള്‍പ്പെടുത്തിയിട്ടില്ല. അങ്ങനെയെങ്കില്‍ കുടുംബത്തിന് ധനസഹായമെങ്കിലും ലഭിക്കുമായിരുന്നുവെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
വണ്ടിപ്പെരിയാര്‍ കേസ്, അട്ടപ്പാടിയിലെ മധുവധക്കേസ്, വാളയാര്‍ കേസ്. ഇതിലെല്ലാം സിപിഎമ്മുമായി ബന്ധപ്പെട്ടവരാണ് പ്രതികള്‍. പാവപ്പെട്ട ആളുകളാണ് കുറ്റകൃത്യങ്ങള്‍ക്ക് ഇരയായത്. ഈ കേസുകളിലെല്ലാം പ്രോസിക്യൂഷനും പ്രതികളും ചേര്‍ന്നു നാടകം കളിച്ചെന്നും സതീശന്‍ പറഞ്ഞു
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here