വാണി വിശ്വനാഥ് പോലീസ് വേഷത്തിൽ; ശ്രീനാഥ് ഭാസിയുടെ ‘ആസാദി’ ഫസ്റ്റ്ലുക്ക്‌ പോസ്റ്റര്‍ പുറത്തിറങ്ങി

ശ്രീനാഥ് ഭാസി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് നവാഗതനായ ജോ ജോർജ് സംവിധാനം ചെയ്യുന്ന ചിത്രം ‘ആസാദി’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത് വിട്ടു. മലയാള സിനിമയിലെ ആക്ഷൻ നായികയായിരുന്നു വാണി വിശ്വനാഥ് ഒൻപത് വർഷങ്ങൾക്ക് ശേഷം മടങ്ങിയെത്തുന്ന ചിത്രം കൂടിയാണ് ആസാദി.

ലിറ്റിൽ ക്രൂ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ ഫൈസൽ രാജയാണ് ചിത്രം നിർമ്മിക്കുന്നത്. കുമ്പാരീസ്, വികാ, സത്യം മാത്രമേ ബോധിപ്പിക്കൂ, കനകരാജ്യം എന്നീ ചിത്രങ്ങളുടെ സംവിധായകൻ സാഗറാണ് ത്രില്ലർ ഗണത്തിലുള്ള തിരക്കഥ രചിച്ചിരിക്കുന്നത്. സുപ്രധാനമായ ഒരു പൊലീസ് കഥാപാത്രത്തെയാണ് വാണി വിശ്വനാഥ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രീനാഥ് ഭാസിയുടെ അമ്പതാമത് ചിത്രം കൂടിയാണിത്. മാമന്നൻ എന്ന തമിഴ് ചിത്രത്തിലെ നായികയായി തിളങ്ങിയ രവീണാ രവിയാണ് ഈ ചിത്രത്തിലെ നായിക.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top