കാത്തിരുന്ന വിവാഹ ചിത്രങ്ങൾ പുറത്ത്; തനത് തമിഴ് പെൺകൊടിയായി വരലക്ഷ്മി ശരത്കുമാർ
നടൻ ശരത് കുമാറിന്റെ മകളും നടിയുമായ വരലക്ഷ്മി ശരത് കുമാറും നിക്കോളായ് സച്ച്‌ദേവും തമ്മിലുള്ള വിവാഹം ഈ മാസമാദ്യമാണ് നടന്നത്. തായ്‌ലൻഡിൽ നടന്ന വിവാഹ ചടങ്ങുകളിൽ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. വിവാഹ ദിനത്തിലെ ചിത്രങ്ങളൊന്നും താര കുടുംബം പുറത്തുവിട്ടിരുന്നില്ല. ഇപ്പോഴിതാ, ആരാധകർ കാത്തിരുന്ന വിവാഹ ചിത്രങ്ങൾ പുറത്തുവന്നിരിക്കുകയാണ്.
തമിഴ് ആചാരപ്രകാരമായിരുന്നു വിവാഹ ചടങ്ങുകളെന്ന് പുറത്തുവന്ന ചിത്രങ്ങളിൽനിന്നും വ്യക്തമാണ്. വധൂവരന്മാരുടെ വേഷവിധാനവും വിവാഹ ചടങ്ങുകളും അതേ രീതിയിലായിരുന്നു. പട്ടുസാരിയായിരുന്നു വധു വരലക്ഷ്മിയുടെ വേഷം. സാരിക്ക് ഇണങ്ങുന്ന വലിയ ആഭരണങ്ങളും വരലക്ഷ്മി അണിഞ്ഞിരുന്നു. മുണ്ടും ഷർട്ടുമായിരുന്നു സച്ച്ദേവിന്റെ വേഷം.
മുംബൈ സ്വദേശിയാണ് ആർട്ട് ഗ്യാലറിസ്റ്റായ നിക്കോളായ് സച്ച്ദേവ്. ഏറെ കാലമായി വരലക്ഷ്മിയും സച്ച്ദേവും പ്രണയത്തിലായിരുന്നു. സച്ച്ദേവിന്റെ രണ്ടാം വിവാഹമാണിത്. ആദ്യ ബന്ധത്തിൽ ഒരു മകനുണ്ട്. നടന്‍ ശരത്കുമാറിന്റെ ആദ്യ ഭാര്യ ഛായയിലെ മകളാണ് വരലക്ഷ്മി. ഈ ദമ്പതിമാര്‍ക്ക് വരലക്ഷ്മിക്ക് പുറമേ പൂജ എന്ന മകള്‍ കൂടിയുണ്ട്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here