മോദിക്ക് 3.02 കോടിയുടെ സ്വത്ത്; സ്വന്തമായി വീടോ കാറോ ഇല്ല; പണമായി 52,920 രൂപ; ഒപ്പം നാല് സ്വര്‍ണ മോതിരങ്ങളും; പ്രധാനമന്ത്രിയുടെ സ്വത്ത് വിവരങ്ങള്‍ ഇങ്ങനെ
വാരാണസി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഉത്തര്‍പ്രദേശിയിലെ വാരാണസിയില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. 3.02 കോടിയുടെ ആസ്തിയാണ് സത്യവാങ്മൂലത്തില്‍ വെളിപ്പെടുത്തിയിരിക്കുന്നത്. കയ്യില്‍ പണമായി 52,920 രൂപയാണ് ഉള്ളത്. സ്വന്തമായി വീടോ കാറോ ഇല്ല. 80,304 രൂപ എസ്ബിഐയുടെ ഗാന്ധിനഗർ, വാരാണസി ശാഖകളിലെ അക്കൗണ്ടുകളിലുണ്ട്. എസ്ബിഐയില്‍ സ്ഥിര നിക്ഷേപമായി 2.86 കോടി രൂപയുണ്ട്. കൂടാതെ, എന്‍എസ്സിയില്‍ (നാഷണല്‍ സേവിങ് സര്‍ട്ടിഫിക്കറ്റ്) 9.12 ലക്ഷം രൂപയുമുണ്ട്. 2.67 ലക്ഷം രൂപ വിലമതിക്കുന്ന നാല് സ്വര്‍ണ്ണ മോതിരങ്ങളുണ്ട്.
2022-23 വർഷത്തിൽ പ്രധാനമന്ത്രിയുടെ വരുമാനം 23.5 ലക്ഷമായി വർധിച്ചു. ശമ്പളവും നിക്ഷേപത്തില്‍ നിന്നുള്ള പലിശയുമാണ് പ്രധാന വരുമാന മാര്‍ഗം. ഡല്‍ഹി സര്‍വകലാശാലയില്‍ നിന്ന് ബിഎ ബിരുദം, ഗുജറാത്ത് സര്‍വകലാശാലയില്‍ നിന്ന് ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്. ഒരു ക്രിമിനല്‍ കേസും അദ്ദേഹത്തിന്റെ പേരിലില്ലെന്ന് സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടുന്നു.
യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനൊപ്പമായിരുന്നു മോദി നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തിയത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ മുന്നോടിയായി ഇന്നലെ ആറ് കിലോമീറ്റര്‍ റോഡ് ഷോയും നടത്തിയിരുന്നു. ജൂണ്‍ ഒന്നിന് ആണ് വാരണാസിയിലെ വോട്ടെടുപ്പ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here