കാർ ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; ഇടിച്ച കാര്‍ നിയന്ത്രണം തെറ്റി താഴ്ചയിലേക്ക് മറിഞ്ഞു; കാറില്‍ ഉള്ളവര്‍ക്കും ഗുരുതര പരുക്ക്

വരാപ്പുഴ: വരാപ്പുഴ പാലത്തിൽ കാർ ബൈക്കിലിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഇടപ്പള്ളി സ്വദേശി നവാസ് ഖാദർ (49) ആണ് മരിച്ചത്. ദേശീയ പാത 66 ലാണ് അപകടം. ഇടപ്പള്ളിയിൽനിന്ന് വരാപ്പുഴ ഭാഗത്തേക്ക് വരുന്നതിനിടെ നിയന്ത്രണം വിട്ടെത്തിയ കാറ് നവാസിന്റെ ബൈക്കിലിടിക്കുകയായിരുന്നു. തുടർന്ന് കാർ മറ്റൊരു കാറില്‍ ഇടിച്ച് 15 അടിയിലേറെ താഴ്ചയിലേക്ക് മറിയുകയായിരുന്നു.

ഡ്രൈവർ ഉൾപ്പടെ രണ്ടുപേരാണ് കാറിൽ ഉണ്ടായിരുന്നത്. നാട്ടുകാരും യാത്രക്കാരും ചേർന്ന് കാറ് വെട്ടിപ്പൊളിച്ചാണ് യാത്രക്കാരെ പുറത്തെടുത്തത്. ഇരുവരെയും ആശുപത്രിയില്‍ എത്തിച്ചിട്ടുണ്ട്.

മരിച്ച നവാസിന് ചിക്കൻ കച്ചവടമാണ്. വരാപ്പുഴയിൽ ഡെലിവെറിക്ക് പോകുന്നതിനിടെയാണ് അപകടം നടന്നത്. അമ്മ: ഫാത്തിമ ഖാദർ. ഭാര്യ: ജാസ്മിൻ. മക്കൾ: ഇജാസ്, ജിഹാസ്, ഇസ് മുഹമ്മദ്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top