ഭാര്യക്ക് അയച്ചത് കുരുക്കിട്ട കയറിന്റെ ഫോട്ടോ; വീട്ടില്‍ എത്തിയപ്പോള്‍ കണ്ടത് ഭര്‍ത്താവും മകനും തൂങ്ങിമരിച്ച നിലയില്‍; ആത്മഹത്യ കുടുംബവഴക്കിനെ തുടര്‍ന്ന്
കൊച്ചി: വരാപ്പുഴയിൽ അച്ഛനെയും നാല് വയസുള്ള മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. മലപ്പുറം വളാഞ്ചേരി സ്വദേശിയായ ഷെരീഫ് ( 45),മകനായ ഷിഫാഫ് (നാല്) എന്നിവരാണ് മരിച്ചത്. മകനെ കൊലപ്പെടുത്തിയ ശേഷം ഷെരീഫ് ജീവനൊടുക്കിയതായാണ് സംശയം. ഒരു മാസം മുന്‍പാണ് ഈ കുടുംബം സിപി കലുങ്കിനടുത്ത് വാടകയ്ക്ക് താമസിക്കാൻ എത്തിയത്.
ഭാര്യയുടെ വാട്ട്സാപ്പിലേക്ക് കുരുക്കിട്ട കയറിന്റെ ഫോട്ടോ ഷെരീഫ് അയച്ച് കൊടുക്കുകയായിരുന്നു. ഇതിനെ തുടര്‍ന്ന് പുലർച്ചെ ഷെരീഫിന്റെ ഭാര്യയും അയല്‍ക്കാരും എത്തിയപ്പോഴാണ് ഷെരീഫിനെയും മകനെയും വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടത്. കുടുംബ വഴക്കിനെ തുടർന്നാണ് ആത്മഹത്യ എന്നാണ് സൂചന. വരാപ്പുഴ പോലീസ് എത്തിയാണ് വീടിന്റെ വാതിൽ തുറന്നത്.
വരാപ്പുഴ പോലീസും ഫോറൻസിക് സംഘവും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഇരുവരുടെയും മൃതദേഹം കളമശേരി മെഡിക്കൽ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here