വര്‍ക്കല ബീച്ചില്‍ മുങ്ങിത്താണ് അമ്മയും മകളും; അത്ഭുതകരമായി രക്ഷപ്പെടുത്തി ലൈഫ് ഗാര്‍ഡുകള്‍

സഞ്ചാരികളുടെ ഇഷ്ട സ്ഥലമാണ് തിരുവനന്തപുരം വര്‍ക്കല ബീച്ച്. അതുപോലെ തന്നെ അപകടങ്ങളും ഈ ബീച്ചില്‍ സഞ്ചാരികളെ കാത്തിരിക്കുന്നു എന്നതാണ് പലരും മറന്നുപോകുന്നത്. നിരവധി പേര്‍ക്കാണ് വര്‍ക്കല ബീച്ചില്‍ തിരയില്‍ കുടുങ്ങി ജീവന്‍ നഷ്ടമായത്. ഇന്ന് ഒരമ്മയും മകളുമാണ് അത്ഭുതകരമായി തിരയില്‍ നിന്നും രക്ഷപ്പെട്ടത്. വര്‍ക്കല ഓടയില്‍ ബീച്ചിലാണ് അപകടം.
ലൈഫ് ഗാര്‍ഡുകളാണ് ഇവരെ രക്ഷിച്ചത്. മകളാണ് ആദ്യം അപകടത്തില്‍പ്പെട്ടത്. മകളെ രക്ഷിക്കാന്‍ ശ്രമിച്ചപ്പോഴാണ് അമ്മയും മുങ്ങിത്താണത്. ഇവിടെ ലൈഫ് ഗാര്‍ഡുകള്‍ ഇല്ലാത്ത സ്ഥലമാണ്. തൊട്ടടുത്തുള്ള തിരുവമ്പാടി ബീച്ചില്‍ നിന്നാണ് ഇവര്‍ ഓടിയെത്തിയത്.
അമ്മയും മകളും പരുക്കുകള്‍ ഇല്ലാതെ രക്ഷപ്പെട്ടു. രണ്ട് മാസത്തിനിടെ മൂന്നുപേരാണ് ഇവിടെ തിരയില്‍ കുടുങ്ങി മരിച്ചത്. ലൈഫ് ഗാര്‍ഡുകളുടെ ഇടപെടലാണ് അമ്മയ്ക്കും മകള്‍ക്കും ജീവന്‍ തിരികെ ലഭിക്കാന്‍ കാരണമായത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here