വർക്കലയിൽ സംഘര്‍ഷം; മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു; നില ഗുരുതരം
തിരുവനന്തപുരം വർക്കലയിൽ മൂന്ന് മത്സ്യത്തൊഴിലാളികൾക്ക് വെട്ടേറ്റു. വാക്കുതര്‍ക്കമാണ് സംഘര്‍ഷങ്ങള്‍ക്ക് വഴിവച്ചത്. വെട്ടൂർ ജങ്ഷനിലാണ് സംഭവം. നൗഷാദ് (45 ), അൽ അമീൻ (31) ഷംനാദ് (49) എന്നിവർക്കാണ് വെട്ടേറ്റത്.
പരുക്കേറ്റവരെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്ന് പോലീസ് പറഞ്ഞു. സംഘര്‍ഷത്തില്‍ ഇടപെട്ട വെട്ടൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് നാസിമുദ്ധീനും പരുക്കേറ്റു. മുഖത്താണ് പരുക്ക്.
വെട്ടേറ്റു വീണവരെ നിലത്തിട്ടും ആക്രമിച്ചിട്ടുണ്ട്. നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും സംഘം ഓടി രക്ഷപ്പെട്ടു.രാവിലെമുതൽ ഇവർ തമ്മിൽ വാക്കുതർക്കമുണ്ട്. തമ്മില്‍ അസഭ്യം പറയുകയും ചെയ്തിട്ടുണ്ട്. ഇതാണ് വൈകീട്ട് ഏറ്റുമുട്ടലിലേക്ക് നയിച്ചത്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here