ശിവഗിരി തീര്‍ഥാടനം ഇന്ന് മുതല്‍; വര്‍ക്കല ഉത്സവ ലഹരിയില്‍

വര്‍ക്കല: ശിവഗിരി തീര്‍ഥാടനം ഇന്നാരംഭിക്കും. മൂന്ന് ദിവസം നീളുന്ന തീര്‍ഥാടനത്തിന്റെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പുലര്‍ച്ചെ മഹാസമാധിയിലുള്ള വിശേഷ ഗുരുപൂജയ്‌ക്കും സമൂഹപ്രാര്‍ഥനയ്‌ക്കും ശേഷം രാവിലെ ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്‌റ്റ് പ്രസിഡന്റ് സച്ചിദാനന്ദ സ്വാമികള്‍ ധര്‍മ്മപതാക ഉയര്‍ത്തുന്നതോടെ തീര്‍ഥാടനപരിപാടികള്‍ തുടങ്ങും.
മുഖ്യമന്ത്രി പിണറായി വിജയന്‍ തീര്‍ഥാടന പരിപാടികളുടെ ഉദ്‌ഘാടനം നിര്‍വഹിക്കും. സച്ചിദാനന്ദ സ്വാമികള്‍ അധ്യക്ഷത വഹിക്കും. ധര്‍മ്മസംഘം ട്രസ്‌റ്റ് മുന്‍ പ്രസിഡന്റ് വിശുദ്ധാനന്ദ സ്വാമികള്‍, ധര്‍മ്മസംഘം ട്രസ്‌റ്റ് ട്രഷറര്‍ ശാരദാനന്ദ സ്വാമികള്‍ അനുഗ്രഹപ്രഭാഷണം നടത്തും. മന്ത്രി വി.എന്‍. വാസവന്‍, വെള്ളാപ്പള്ളി നടേശന്‍, രമേശ് ചെന്നിത്തല എം.എല്‍.എ. പങ്കെടുക്കും.
ഉച്ചകഴിഞ്ഞു രണ്ടിനു സാങ്കേതികശാസ്‌ത്ര സമ്മേളനം. വൈകിട്ട് അഞ്ചിനു “ശുചിത്വവും ആരോഗ്യവും വിദ്യാഭ്യാസവും” സെമിനാര്‍ കര്‍ണാടക വിദ്യാഭ്യാസ വകുപ്പ് മന്ത്രി മധു ബംഗാരപ്പ ഉദ്‌ഘാടനം ചെയ്യും. മന്ത്രി പി. രാജീവ് അധ്യക്ഷത വഹിക്കും.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here