‘വര്‍ഷങ്ങള്‍ക്ക് ശേഷം’ നിവിന്‍ പോളിയുടെ ഗംഭീര തിരിച്ചുവരവ്; സിനിമ പൊളിച്ചടുക്കിയെന്ന് പ്രേക്ഷകര്‍; വിനീത് ശ്രീനിവാസന്‍ ചിത്രം കേറി കൊളുത്തി

‘വിനീത് ശ്രീനിവാസന് നിവിന്‍ പോളിയെ സിനിമയില്‍ കൊണ്ടുവരാന്‍ അറിയാമെങ്കില്‍ വീണു പോകുമ്പോള്‍ കൈപിടിച്ച് ഉയര്‍ത്താനും അറിയാം,’ വര്‍ഷങ്ങള്‍ക്കു ശേഷം എന്ന സിനിമ കണ്ടതിനു ശേഷം ഫെയ്‌സ്ബുക്കില്‍ ഒരാള്‍ കുറിച്ചതിങ്ങനെ. ധ്യാന്‍ ശ്രീനിവാന്‍, പ്രണവ് മോഹന്‍ലാല്‍, നിവിന്‍ പോളി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ വര്‍ഷങ്ങള്‍ക്കു ശേഷം എന്ന ചിത്രം ആദ്യ ഷോ കഴിയുമ്പോള്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

മലയാളി പ്രേക്ഷകരുടെ പള്‍സ് അറിയുന്ന സംവിധായകന്‍ എന്ന പേരിന് ഇക്കുറിയും വിനീത് കോട്ടം തട്ടിച്ചില്ലെന്ന് പ്രേക്ഷകര്‍ പറയുന്നു. ‘ക്രിഞ്ച് എന്നോ പൈങ്കിളിയെന്നോ എന്തുവേണമെങ്കിലും വിളിച്ചോളൂ, പക്ഷെ വിനീതിനറിയാം പ്രേക്ഷകര്‍ക്ക് എന്താണ് ഇഷ്ടമെന്ന്’ എന്നായിരുന്നു മറ്റൊരു ഫെയ്‌സ്ബുക്ക് യൂസര്‍ സിനിമ കണ്ടതിനു ശേഷം എഴുതിയത്. ‘ന്യാബഗം’ എന്ന പാട്ട് തിയറ്ററില്‍ ഗംഭീരമായി വര്‍ക്ക് ആയി എന്നാണ് ഒരുവിഭാഗം അഭിപ്രായപ്പെടുന്നത്.

ധ്യാന്‍-പ്രണവ് കോമ്പോ ഗംഭീരയമായി എന്നു പറയുന്നവരും ഷോ സ്റ്റീലര്‍ എന്ന് വിശേഷിപ്പിക്കുന്നത് നിവിന്‍ പോളിയെ തന്നെയാണ്. ഇത്തവണത്തെ വിഷു വിന്നര്‍ വര്‍ഷങ്ങള്‍ക്കു ശേഷമാണെന്ന് സിനിമ കണ്ടവര്‍ പറയുന്നു. നീണ്ട പരാജയങ്ങള്‍ക്കൊടുവില്‍ നിവിന്‍ പോളി തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയിരിക്കുന്നു എന്നാണ് സിനിമ കണ്ട എല്ലാവരും ഒരുപോലെ അഭിപ്രായപ്പെടുന്നത്. മര്‍വാടി ആര്‍ട്‌സ് ക്ലബ്ബ്, തട്ടത്തിന്‍ മറയത്ത്, ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യം എന്നീ ഹിറ്റുകള്‍ക്കു ശേഷം നിവിന്‍ പോളിയെ വച്ച് വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ചിത്രം കൂടിയാണ് വര്‍ഷങ്ങള്‍ക്കു ശേഷം. അതേസമയം ചിത്രത്തെക്കുറിച്ച് ഓവര്‍ ഡ്രമാറ്റിക് എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top