‘വര്‍ഷങ്ങള്‍ക്കു ശേഷം’ ഒടിടിയില്‍ റിലീസ് ചെയ്തു; വിനീത് ശ്രീനിവാസന്‍ ചിത്രം സോണിലിവില്‍ സ്ട്രീം ചെയ്യുന്നത് അഞ്ച് ഭാഷകളില്‍
ഇക്കഴിഞ്ഞ വിഷു റിലീസ് ആയി തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് വര്‍ഷങ്ങള്‍ക്കു ശേഷം. പ്രണവ് മോഹന്‍ലാല്‍, ധ്യാന്‍ ശ്രീനിവാസന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസന്‍ ഒരുക്കിയ ചിത്രം ഏപ്രില്‍ 11നാണ് തിയറ്ററുകളില്‍ എത്തിയത്. രണ്ടുമാസത്തോളം നീണ്ട തിയറ്റര്‍ പ്രദര്‍ശനത്തിനു ശേഷം സോണിലിവില്‍ ചിത്രം പ്രദര്‍ശനം ആരംഭിച്ചു. മലയാളത്തിനു പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലും വര്‍ഷങ്ങള്‍ക്കു ശേഷം ലഭ്യമാണ്. ആഗോളതലത്തില്‍ 81.56 കോടിയാണ് ബോക്സ് ഓഫീസില്‍ നിന്ന് ചിത്രം നേടിയത്.
ആവേശം, ജയ് ഗണേശ് എന്നീ ചിത്രങ്ങള്‍ക്കൊപ്പമാണ് വര്‍ഷങ്ങള്‍ക്ക് ശേഷം തിയറ്ററുകളില്‍ എത്തിയത്. എന്നാല്‍ കൃത്യം 30 ദിവസം തിയറ്റര്‍ പ്രദര്‍ശനം പൂര്‍ത്തിയാക്കിയ ആവേശം നേരത്തെ തന്നെ ആമസോണ്‍ പ്രൈമം വീഡിയോയില്‍ സ്ട്രീമിങ് ആരംഭിച്ചു. കഴിഞ്ഞദിവസം ഉണ്ണി മുകുന്ദന്റെ ജയ് ഗണേശും ഒടിടി സ്ട്രീമിങ് ആരംഭിച്ചിരുന്നു.
പ്രണവിനും ധ്യാനിനും പുറമെ നിവിന്‍ പോളി, കല്യാണി പ്രിയദര്‍ശന്‍, അജു വര്‍ഗീസ്, നീരജ് മാധവ് തുടങ്ങിയ നീണ്ട താരനിര തന്നെ ചിത്രത്തില്‍ ഉണ്ടായിരുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here