ബിജെപിയെ വെല്ലുവിളിച്ച് വരുണ്‍ ഗാന്ധി; ‘ഞാന്‍ പിലിബിത്തിന്റെ മകനാണ്’; മണ്ഡലത്തിലെ ജനങ്ങള്‍ക്ക് വൈകാരിക കത്ത്
ലക്നൗ: യുപി ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ട പിലിബിത്ത് എംപി വരുൺ ഗാന്ധി വൈകാരികമായ കത്തുമായി രംഗത്ത്. “മണ്ഡലവുമായി തനിക്കുള്ളത് കുടുംബബന്ധമാണ്. അത് രാഷ്ട്രീയത്തിന് അതീതമാണ്. ജനങ്ങളെ സേവിക്കുന്നതിനായി എന്ത് വില നല്‍കാനും തയ്യാറാണ്. വാതിലുകള്‍ ഞാന്‍ തുറന്നിട്ടിരിക്കുന്നു. സാധാരണക്കാരന്‍റെ ശബ്ദമാകാനാണ് രാഷ്ട്രീയത്തിലേക്ക് വന്നത്. പിലിബത്തില്‍ തുടരാന്‍ ഞാന്‍ നിങ്ങളുടെ അനുഗ്രഹം തേടുകയാണ്.” വരുണിന്‍റെ കത്തില്‍ പറയുന്നു.
കത്ത് പുറത്തുവന്നതോടെ രാഷ്ട്രീയ അഭ്യൂഹങ്ങള്‍ വീണ്ടും ശക്തമായി. പിലിബിത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി വരുണ്‍ മത്സരിക്കുമോ അതോ സമാജ് വാദി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് പിന്തുണയോടെ മത്സരിക്കുമോ എന്നാണ് രാഷ്ട്രീയ കേന്ദ്രങ്ങള്‍ ഉറ്റുനോക്കുന്നത്.
“കത്തെഴുതുമ്പോള്‍ ഓര്‍മ്മകള്‍ എന്നെ വികാരഭരിതനാക്കുകയാണ്. 1983-ല്‍ അമ്മയുടെ കൈ പിടിച്ചാണ് മൂന്ന് വയസുകാരനായ ഞാന്‍ പിലിബിത്തില്‍ എത്തുന്നത്. ഇത് എന്‍റെ മണ്ഡലമാകുമെന്നും ഇവിടുള്ളവര്‍ എന്റെ കുടുംബമാകുമെന്നൊന്നും ഓര്‍ത്തതേയില്ല. നിങ്ങളുടെ പ്രതിനിധിയായത് എന്‍റെ ജീവിതത്തിലെ ഏറ്റവും വലിയ ബഹുമതിയാണ്. കഴിവിന്‍റെ പരമാവധി മണ്ഡലത്തിന്റെ താൽപ്പര്യങ്ങൾക്കായി പോരാടി. എംപി എന്ന നിലയിലുള്ള എന്റെ കാലാവധി അവസാനിക്കാറായി. പക്ഷെ പിലിബിത്തുമായുള്ള ബന്ധം അവസാന ശ്വാസം വരെ തുടരും.” കത്തില്‍ വരുൺ പറയുന്നു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here