കാരവനിലെ ജീവനക്കാരുടെ മരണത്തിന് കാരണം വാതകചോര്‍ച്ചയോ; അന്വേഷണം തുടങ്ങി പോലീസ്

വടകര കരിമ്പനപ്പാലത്ത് നിർത്തിയിട്ടിരുന്ന കാരവനിൽ രണ്ട് മൃതദേഹങ്ങൾ കണ്ടെത്തിയ കാര്യത്തില്‍ പോലീസ് അന്വേഷണം തുടങ്ങി. കാരവൻ ടൂറിസം കമ്പനിയിലെ ഡ്രൈവർ മലപ്പുറം സ്വദേശി മനോജും ഇതേ കമ്പനിയിലെ ജീവനക്കാരനായ കാസർകോട് സ്വദേശി ജോയലുമാണ് മരിച്ചത്.എരമംഗലം സ്വദേശിയുടേതാണ് കാരവന്‍.
ഒരാൾ കാരവന്‍റെ പടിയിലും മറ്റൊരാൾ ഉള്ളിലും മരിച്ചുകിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. എസിയില്‍ നിന്നുള്ള വാതകചോര്‍ച്ചയാകും കാരണമെന്ന് സംശയമുണ്ട്.
തലശ്ശേരിയില്‍ വിവാഹത്തിന് ആളുകളെ എത്തിച്ചിരുന്നു. അതിനുശേഷം പൊന്നാനിയിലേക്ക് മടങ്ങിയ വാഹനത്തിലാണ് മൃതദേഹങ്ങള്‍ കണ്ടത്. വാഹനം ഏറെ സമയമായി റോഡിൽ നിർത്തിയിട്ടിരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിനെ അറിയിച്ചത്. തുടർന്ന് പൊലീസ് സ്ഥലത്തെത്തി പരിശോധിച്ചപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here