മാര്‍ താഴത്ത് തെറിച്ചേക്കും; വത്തിക്കാന്‍ പ്രതിനിധിയുടെ രഹസ്യ സന്ദര്‍ശനം, കുരുക്കഴിയാതെ കുര്‍ബാന തര്‍ക്കം

കൊച്ചി: സിറോ മലബാർ സഭയുടെ എറണാകുളം – അങ്കമാലി അതിരൂപതയിലെ കുര്‍ബാന തര്‍ക്കം പുതിയ തലത്തിലേക്ക്. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയേയും അങ്കമാലി അതിരൂപതയുടെ അഡ്മിനിസ്ട്രേറ്റര്‍ മാര്‍ ആന്‍ഡ്രൂസ് താഴത്തിനെയും പദവികളില്‍ നിന്നും നീക്കം ചെയ്യുമെന്ന അഭ്യൂഹം ശക്തമാണ്. ഇക്കഴിഞ്ഞ ദിവസം ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി കര്‍ദ്ദിനാള്‍ ലിയോ പോള്‍ ജിറേലി രഹസ്യമായി നെടുമ്പാശേരി വിമാനത്താവളത്തിലെത്തി മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം വത്തിക്കാനില്‍ നിന്നുള്ള ചില കത്തുകള്‍ കൈമാറിയെന്ന വിവരമാണ് സഭ കേന്ദ്രങ്ങളില്‍ നിന്നറിയുന്നത്. ആലഞ്ചേരിയെ എയര്‍പോര്‍ട്ടിലേക്ക് വിളിച്ച് വരുത്തി കത്ത് കൈമാറിയെന്നാണ് വിവരമെന്ന് അതിരൂപത സംരക്ഷണ സമിതി വക്താവ് റിജു കാഞ്ഞൂക്കാരന്‍ മാധ്യമ സിന്‍ഡിക്കറ്റിനോട് പറഞ്ഞു. എറെ കാലമായി എറണാകുളം അങ്കമാലി അതിരൂപതയില്‍ നിലനില്‍ക്കുന്ന പ്രശ്നങ്ങളുടെ പരിഹാരത്തിനായിരുന്നു വത്തിക്കാന്‍ നേരിട്ട് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ അപ്പോസ്തലിക് അഡിമിനിസ്ട്രേറ്റര്‍ ആയി നിയമിച്ചത്.

എന്നാല്‍ പിന്നാലെ പ്രശ്നം രൂക്ഷമാകുകയാണ് ചെയ്തത്. ഈ സാഹചര്യത്തില്‍ അഡ്മിനിസ്ട്രേറ്റര്‍ പദവിയിലേക്ക് മറ്റൊരാളെ കൊണ്ടുവരിക എന്നത് പ്രധാന നിര്‍ദ്ദേശമാണ്. വത്തിക്കാന്‍ നിര്‍ദ്ദേശം ചര്‍ച്ച ചെയ്ത് തീരുമാനമെടുക്കേണ്ടത് സിറോ മലബാര്‍ സിനഡ് ആണ്. സിറോ മലബാര്‍ സഭ മുന്‍ പിആഒ ഫാദര്‍ ജിമ്മി പൂച്ചക്കാട്ടില്‍, ഫരീദാബാദ് ആര്‍ച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ്പ് ജോസ് പുത്തന്‍ വീട്ടില്‍ എന്നിവരുടെ പേരുകളാണ് പരിഗണനയിലുള്ളത്.
സിറോ മലബാര്‍ സഭ ആധ്യക്ഷന്‍ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ്ജ് ആലഞ്ചേരി അനാരോഗ്യ പ്രശ്നങ്ങള്‍ സഭാ നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും സൂചനയുണ്ട്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top