കണ്ണ് അധ്യാപക നിയമനങ്ങളില്‍; കെടിയു വിസി നിയമനത്തില്‍ ഗവര്‍ണറെ വെട്ടാന്‍ സര്‍ക്കാര്‍; വീണ്ടും പോര്
സാങ്കേതിക സര്‍വകലാശാല വിസി നിയമനത്തിലും സര്‍ക്കാര്‍-ഗവര്‍ണര്‍ പോര്. ആരോഗ്യ സര്‍വകലാശാലയില്‍ മോഹന്‍ കുന്നുമ്മലിന് പുനര്‍ നിയമനം നല്‍കിയപ്പോഴും അതേ വിസിക്ക് കേരള വിസിയുടെ ചുമതല കൂടി നല്കിയപ്പോഴും വലിയ എതിര്‍പ്പ് പ്രകടിപ്പിക്കാതിരുന്ന സര്‍ക്കാര്‍ പക്ഷെ സാങ്കേതിക സര്‍വകലാശാല (കെടിയു) വിസി നിയമനത്തില്‍ ഉറച്ച നിലപാടിലാണ്.
ഡിജിറ്റൽ സർവകലാശാല വിസിയായിരുന്ന ഡോ. സജി ഗോപിനാഥിന് കെടിയുവിന്റെ ചുമതല കൂടി നൽകിയിരുന്നെങ്കിലും സജി ഗോപിനാഥിന്‍റെ കാലാവധി പൂർത്തിയായതോടെ കെടിയുവിലും ഡിജിറ്റല്‍ വാഴ്സിറ്റിയിലും വിസിമാർ ഇല്ലാത്ത അവസ്ഥയാണ്.
കെടിയുവില്‍ പ്രൊഫസർ, അസോസിയേറ്റ് പ്രൊഫസർ, അസിസ്റ്റന്റ് പ്രൊഫസർമാര്‍ തസ്തികകളില്‍ നാല്പത് പേരെ നിയമിക്കാന്‍ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടുണ്ട്. ഗവര്‍ണര്‍ നിയമിക്കുന്ന ആള്‍ ആണ് വിസിയെങ്കില്‍ ഒരു പോസ്റ്റില്‍ പോലും സര്‍ക്കാര്‍ ആഗ്രഹിക്കുന്നവര്‍ക്ക് നിയമനം ലഭിക്കില്ല. ഈ കാര്യത്തില്‍ ഉറപ്പുള്ളതിനാലാണ് വിസി നിയമനത്തില്‍ ഗവര്‍ണറെ വെട്ടാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നത്. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയെ നിയമിക്കണമെന്ന് നിർദ്ദേശമുണ്ടെങ്കിലും യുജിസി യോഗ്യതയില്ലാത്തതുകൊണ്ട് ഇത് ഗവർണർ അംഗീകരിച്ചിട്ടില്ല.
സർക്കാർ നിർദ്ദേശിച്ച മൂന്ന് പേരുടെ പാനലിൽ നിന്ന് തന്നെ വിസിയെ നിയമിക്കണമെന്ന ഉറച്ച നിലപാടിലാണ് സർക്കാർ. ഇതിനെ അനുകൂലിച്ച് ഹൈക്കോടതി വിധിയുമുണ്ട്. എന്നാല്‍ വിസി നിയമനങ്ങള്‍ ഗവര്‍ണര്‍ക്ക് സ്വതന്ത്രമായി നടത്താമെന്ന് സുപ്രീം കോടതി വിധിയുണ്ട്. ഈ വിധിയാണ് ഈ കാര്യത്തില്‍ ഗവര്‍ണറുടെ പിടിവള്ളി. കാലാവധി കഴിഞ്ഞിട്ടും തുടരുന്ന സിന്‍ഡിക്കറ്റ് ആണ് കെടിയുവില്‍ ഉള്ളത്. അഭിമുഖം എത്രയും വേഗം നടത്തി നിയമനം നല്‍കണമെന്ന നിലപാടിലാണ് സിന്‍ഡിക്കറ്റ്.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here