കേജ്‌രിവാളിന്‍റെ ജാമ്യം ബിജെപിയുടെ മുഖത്തേറ്റ അടിയെന്ന് സതീശന്‍; പ്രതികാര രാഷ്ട്രീയത്തിന് ഏറ്റ തിരിച്ചടി ജനാധിപത്യത്തിന്റെ വിജയം; വിധി ഇന്ത്യ മുന്നണിക്ക് പുതിയ ഊര്‍ജം

തിരുവനന്തപുരം: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന് ഇടക്കാല ജാമ്യം അനുവദിച്ച സുപ്രീം കോടതി വിധി സ്വാഗതം ചെയ്യുന്നതായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ജനാധിപത്യത്തെ അട്ടിമറിച്ച് ഏകാധിപത്യത്തെ വാഴിക്കാമെന്ന് കരുതുന്ന സംഘപരിവാറിന്റെ മുഖത്തേറ്റ അടിയാണ് കോടതി വിധിയെന്നും അദ്ദേഹം പറഞ്ഞു.

“ഏത് ഏകാധിപതിക്കും മുകളിലാണ് നീതിന്യായവ്യവസ്ഥ. കോടതിവിധിയും നിരീക്ഷണങ്ങളും അതിന് അടിവരയിടുന്നു. പ്രതികാര രാഷ്ട്രീയത്തിനേറ്റ തിരിച്ചടി ജനാധിപത്യത്തിന്റെ വിജയമാണ്. ഇന്ത്യ മുന്നണിക്ക് കൂടുതല്‍ ആത്മവിശ്വാസവും ഊര്‍ജ്ജവും നല്‍കുന്നതാണ് സുപ്രീം കോടതി വിധി. കേജ്‌രിവാൾ പ്രചാരണരംഗത്ത് എത്തുന്നത് തിരഞ്ഞെടുപ്പിലും പ്രതിഫലിക്കും. ഇന്ത്യ മുന്നണിക്ക് അനുകൂലമായ തരംഗമുണ്ടാകും. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളേയും രാജ്യത്തിന്റെ ആത്മാഭിമാനത്തേയും ചോദ്യംചെയ്യാന്‍ ബിജെപിയേയും സംഘപരിവാര്‍ ശക്തികളേയും കോണ്‍ഗ്രസ് അനുവദിക്കില്ല. പ്രതിപക്ഷം കൂടുതല്‍ കരുത്താര്‍ജിക്കുമ്പോള്‍ വര്‍ഗീയ വിദ്വേഷം ചീറ്റുന്ന മോദിക്കും സംഘത്തിനും ഈ തിരഞ്ഞെടുപ്പില്‍ ജനം കനത്ത തിരിച്ചടി നല്‍കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

ജൂണ്‍ ഒന്നുവരെയാണ് സുപ്രീംകോടതി കേജ്‌രിവാളിന് ജാമ്യം അനുവദിച്ചിട്ടുള്ളത്. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണ കേസിലാണ് മാര്‍ച്ച് 21ന് കേജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top