മുഖ്യമന്ത്രി കസേരയല്ല; നൂറ് സീറ്റാണ് പ്രധാനം; സിപിഎം നറേറ്റീവ് വില്‍ക്കണ്ട; സതീശന്റെ വെളിപാടുകള്‍

കോണ്‍ഗ്രസിലെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് ചില മാധ്യമങ്ങള്‍ സിപിഎമ്മിന്റെ നറേറ്റീവ് വില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. അതിന്റെ ഭാഗമാണ് കോണ്‍ഗ്രസിന് എതിരായ വാര്‍ത്തകള്‍. ഈ വര്‍ഷം തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളുടെ യോഗമാണ് എഐസിസി നടത്തിയത്. ഇക്കാര്യം ആവര്‍ത്തിച്ച് പറഞ്ഞിട്ടും ഊഹാപോഹങ്ങളാണ് വാര്‍ത്തയായത്. കെപിസിസി പ്രസിഡന്റിനെ മാറ്റും കേരളത്തിലെ നേതാക്കളെ വിരട്ടാനുള്ള യോഗമാണെന്നുമൊക്കെയാണ് പറഞ്ഞത്. ഇപ്പോള്‍ എന്തായെന്നും സതീശന്‍ ചോദിച്ചു.
ദേശീയ നേതൃത്വം ആഗ്രഹിക്കുന്നതു പോലെ നൂറിലധികം സീറ്റുമായി യുഡിഎഫ് കേരളത്തില്‍ അധികാരത്തില്‍ എത്തും. അതിനു വേണ്ടി ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കുമെന്ന ഉറപ്പ് നല്‍കിയിട്ടാണ് ഡല്‍ഹിയില്‍ നിന്നും കേരളത്തിലേക്ക് വന്നത്. യോഗത്തില്‍ പറഞ്ഞ കാര്യങ്ങളൊന്നും പുറത്തു പറയില്ല. കേരളത്തില്‍.താന്‍ ഉള്‍പ്പെടെയുള്ള ഒരു നേതാക്കളും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥികളല്ലെന്നും സതീശന്‍ പറഞ്ഞു.
മുന്‍ഗണന മുഖ്യമന്ത്രി ആകാനല്ല. അത് ലക്ഷ്യമിട്ടാല്‍ കേരളത്തില്‍ യുഡിഎഫ് തിരിച്ച് വരില്ല. നൂറു സീറ്റിലധികം ഭൂരിപക്ഷത്തില്‍ മുന്നണിയെ അധികാരത്തില്‍ എത്തിക്കുക എന്നതാണ് യുഡിഎഫ് ചെയര്‍മാന്‍ എന്ന നിലയില്‍ മുന്‍ഗണന. അത് എന്റ സഹപ്രവര്‍ത്തകരെയും നേതാക്കളെയും കൂട്ടി യോജിപ്പിച്ച് നിര്‍വഹിക്കും. മുഖ്യമന്ത്രിയെ തീരുമാനിക്കുന്നത് ഹൈക്കമാന്‍ഡാണ്. അതിന് ചില രീതികളുണ്ടെന്നും സതീശന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here