മുഖ്യമന്ത്രിയുടെ തമാശ സതീശന് ഇഷ്ടപ്പെട്ടില്ല; സിപിഎമ്മിലെ പഴയ കാര്യങ്ങള്‍ വിളിച്ചു പറയുമെന്ന് മറുപടി

രമേശ് ചെന്നിത്തല അടുത്ത മുഖ്യമന്ത്രിയാകട്ടെയെന്ന സ്വാഗത പ്രാസംഗികന്റെ ആശംസക്ക് മുഖ്യമന്ത്രി നല്‍കിയ തമാശ നിറഞ്ഞ മറുപടിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. താന്‍ അടക്കമുള്ളവര്‍ കോണ്‍ഗ്രസിലെ ആരും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ലെന്നും അത് പാര്‍ട്ടി ഹൈക്കമാന്‍ഡാണ് തീരുമാനിക്കുന്നതെന്നുമായിരുന്നു സതീശന്റെ മറുപടി.

കോണ്‍ഗ്രസിലെ കാര്യങ്ങളില്‍ മുഖ്യമന്ത്രി തമാശ പറയേണ്ട. വിഎസും പിണറായിയും തമ്മില്‍ പണ്ട് സംഭവിച്ചത് എല്ലാവര്‍ക്കും അറിയാമല്ലോ. ആ തമാശകള്‍ തന്നേക്കൊണ്ട് പറയിക്കരുതെന്നും വി.ഡി സതീശന്‍ പറഞ്ഞു.

ഇന്നലെ നോര്‍ക്ക വ്യവസായി രവി പിള്ളയെ ആദരിക്കാനായി സംഘടിപ്പിച്ച ചടങ്ങിലായിരുന്നു മുഖ്യമന്ത്രി കോണ്‍ഗ്രസിലെ തര്‍ക്കങ്ങള്‍ തമാശയുടെ രൂപത്തില്‍ അവതരിപ്പിച്ചത്. ചടങ്ങില്‍ സ്വഗത പ്രാസംഗികന്‍ രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകട്ടെയെന്ന് ആശംസിച്ചു. തുടര്‍ന്ന് സംസാരിച്ച മുഖ്യമന്ത്രി ഒരു പാര്‍ട്ടിക്കകത്ത് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്ന ബോംബാണ് പൊട്ടിച്ചതെന്നായിരുന്നു പറഞ്ഞത്. ചെന്നിത്തലയടക്കം ചിരിയോടെയാണ് മുഖ്യമന്ത്രിയുടെ പരാമര്‍ശം ആസ്വദിച്ചത്.

whatsapp-chats

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം

Click here
Logo
X
Top