കെ ഫോണില്‍ അഴിമതിയുണ്ട്; മുഖ്യമന്ത്രിയുടെ പോലെ കോടതിക്കെതിരെ പറയില്ലെന്നും സതീശന്‍

തിരുവനന്തപുരം: കെ ഫോണ്‍ ഹർജിയിൽ ഹൈക്കോടതിയിൽ നിന്ന് രൂക്ഷവിമർശനം ഏറ്റെങ്കിലും പിന്നോട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. കോടതി ചോദിച്ചത് പോലെ ‘പബ്ലിസിറ്റി ഇന്ററെസ്റ്റ് ലിറ്റിഗേഷൻ’ അല്ല താൻ ഫയൽ ചെയ്തത്. തെരുവിൽ കിട്ടാത്ത നീതിക്ക് വേണ്ടി ‘പബ്ലിക് ഇന്ററെസ്റ്റ് ലിറ്റിഗേഷൻ’ ഹർജിയുമായാണ് ഹൈക്കോടതിയെ സമീപിച്ചത്.
2019 ൽ കൊണ്ടുവന്ന കെ-ഫോൺ പദ്ധതിയിൽ അഴിമതി ഉണ്ട്. സാമ്പത്തിക പ്രതിസന്ധി ഉള്ള സംസ്ഥാനത്ത് 1500 കോടി മുടക്കി ഒരു പദ്ധതി കൊണ്ടുവന്നിട്ട് അഞ്ച് ശതമാനം ആളുകൾക്ക് പോലും ഗുണം കിട്ടിയില്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ മുഖ്യമന്ത്രിയുടെ രീതിയില്‍ കോടതിക്കെതിരെ പറയില്ലെന്നും സതീശന്‍ പറഞ്ഞു.
കെ ഫോണിൽ അഴിമതിയുണ്ടെന്ന് ആരോപിച്ച് വി.ഡി.സതീശൻ സമർപ്പിച്ച ഹര്‍ജി പരിഗണിക്കുന്ന വേളയില്‍ രൂക്ഷവിമര്‍ശനമാണ് ഹൈക്കോടതി നടത്തിയത്. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്. “മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടത്തിയ അഴിമതിയും ഗൂഢാലോചനയുമാണ് കെ-ഫോണും റോഡ് ക്യാമറ പദ്ധതിയും. ഇക്കാര്യം ഉന്നയിച്ച് താൻ കൊടുത്ത കേസ് ഹൈക്കോടതി തള്ളിയിട്ടില്ല” സതീശൻ പ്രസ്താവനയിൽ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here