സിപിഎമ്മും പിണറായി വിജയനും ഷാജിയോട് മാപ്പ് പറയണമെന്ന് വി.ഡി.സതീശന്‍
ലീഗ് നേതാവ് കെ.എം.ഷാജിയെ കള്ളക്കേസില്‍ കുടുക്കി ജയിലില്‍ അടയ്ക്കാന്‍ ശ്രമിച്ച സിപിഎമ്മിനും ഇഡിക്കും മുഖംമടച്ചു കിട്ടിയ അടിയാണ് സുപ്രീം കോടതി വിധി എന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. നേരത്തെ ഹൈക്കോടതിയില്‍ നിന്നും സര്‍ക്കാരിന് കണക്കിന് കിട്ടിയതാണ്. സുപ്രീം കോടതിയും ഷാജിയുടെ നിരപരാധിത്വം ശരിവച്ചുവെന്നും സതീശന്‍ പറഞ്ഞു.
“വിജിലന്‍സ് രേഖപ്പെടുത്തിയ 54 പേരുടെ മൊഴികളില്‍ ഏതെങ്കിലും ഒരു വ്യക്തി ഷാജി പണം ആവശ്യപെട്ടിട്ടുണ്ടെന്നും പണം വാങ്ങിയെന്നും മൊഴി നല്‍കിയിട്ടുണ്ടോ? അത്തരം ഒരു മൊഴിയുണ്ടെങ്കില്‍ അത് കാണിക്കൂ. കേട്ടുകേള്‍വിയുടെ അടിസ്ഥാനത്തില്‍ പണം ആവശ്യപ്പെട്ടു, വാങ്ങി തുടങ്ങിയ മൊഴികളല്ല വേണ്ടത്. ഇത് അനുവദിച്ച് തന്നാല്‍ ഏത് രാഷ്ട്രീയക്കാരന് എതിരെയും എന്ത് കേസും രജിസ്റ്റര്‍ ചെയ്യാന്‍ സര്‍ക്കാരുകള്‍ക്ക് അനുമതി നല്‍കുന്നതിന് തുല്യമാകും. എന്ത് തരം കേസാണിത്?”
“രാഷ്ട്രീയ എതിരാളികളെ വേട്ടയാടുന്ന പ്രതികാര രാഷ്ട്രീയം ഇനിയെങ്കിലും സിപിഎം അവസാനിപ്പിക്കണം. സിപിഎമ്മും പിണറായി വിജയനും കെ.എം.ഷാജിയോടും കേരളത്തോടും പരസ്യമായി മാപ്പ് പറയണം.” സതീശന്‍ ആവശ്യപ്പെട്ടു.
കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here