സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ സിപിഎം ശ്രമിക്കരുതെന്ന് സതീശന്‍; വര്‍ഗീയ വിഭജനത്തിന് ശ്രമിച്ചാലും നടക്കില്ല; ജനങ്ങളെ ചേര്‍ത്തുപിടിച്ച് പ്രതിരോധിക്കും

കോഴിക്കോട്: വടകര ലോക്സഭാ തിരഞ്ഞെടുപ്പില്‍ സിപിഎം നടത്തിയ വര്‍ഗീയ പ്രചാരണത്തിനെതിരെ ആഞ്ഞടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. “തിരഞ്ഞെടുപ്പ് പരാജയം ഉറപ്പായപ്പോള്‍ സമനില തെറ്റിയ സിപിഎം വര്‍ഗീയ വിഭജനത്തിനാണ് ശ്രമിക്കുന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും വടകരയില്‍ വര്‍ഗീയത പറയുന്നത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞടുപ്പില്‍ ഈ നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണ്.” – സതീശന്‍ പറഞ്ഞു.
“കേരളത്തിന്റെ ചരിത്രത്തില്‍ ജനങ്ങള്‍ ഇത്ര ഇളകിയ ഒരു തിരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല. ഒരു കാലത്തും ഇല്ലാത്ത ജനക്കൂട്ടമായിരുന്നു വടകരയിലേത്. ഞങ്ങള്‍ക്കാര്‍ക്കും കിട്ടാത്ത പിന്തുണയാണ് ഷാഫിക്ക് കിട്ടിയത്. മുസ്ലിം വിഷയങ്ങള്‍ ഉണ്ടായപ്പോള്‍ അതിനൊപ്പം നിന്ന ആളല്ല ഷാഫി എന്നായിരുന്നു പ്രചാരണം. ഒരു വിഭാഗത്തിനിടയില്‍ ആണ് ഈ മെസേജ് പ്രചരിപ്പിച്ചത്. ശ്രീനാരായണഗുരുവിന്റെ പ്രതിമയ്ക്ക് മുമ്പില്‍ നിന്നതിന് വിഗ്രഹാരാധന നടത്തുന്നയാളാണ് എന്ന് പറഞ്ഞ് മറ്റൊരു വിഭാഗത്തിന് മെസേജ് അയച്ചു.”
“അശ്ലീല വീഡിയോ പരാമര്‍ശം വന്നു. പിന്നീട് കാഫിര്‍ പരാമര്‍ശം വന്നു. പ്രതിപക്ഷ നേതാവ് എന്ന നിലയില്‍ സിപിഎമ്മിനോട് കൈ കൂപ്പി പറയുന്നു. സമൂഹത്തില്‍ ഭിന്നിപ്പുണ്ടാക്കാന്‍ ശ്രമിക്കരുത്. നിങ്ങള്‍ ശ്രമിച്ചാലും അത് നടക്കില്ല. ഞങ്ങള്‍ ജനങ്ങളെ ചേര്‍ത്തുപിടിച്ച് പ്രതിരോധിക്കും.” – വി.ഡി. സതീശന്‍ പറഞ്ഞു.

കേരളം ചർച്ച ചെയ്യാനിരിക്കുന്ന വലിയ വാർത്തകൾ ആദ്യം അറിയാൻ മാധ്യമ സിൻഡിക്കറ്റ് വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യാം
Click here